കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന് സുപ്രഭാതത്തില്‍ സ്വീകരണം നല്‍കി
കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസര്‍ എം.പിക്ക് 'സുപ്രഭാത'ത്തില്‍ സ്വീകരണം നല്‍കി. ഹജ്ജ് തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി കേരളത്തിലെത്തിയ അദ്ദേഹം ഇന്നലെ വൈകീട്ടാണ് സുപ്രഭാതം ഓഫിസ് സന്ദര്‍ശിച്ചത്. കുറഞ്ഞകാലം കൊണ്ട് ഇത്രയധികം വരിക്കാരുമായി വളര്‍ച്ച നേടാന്‍ സുപ്രഭാതത്തിന് സാധിച്ചത് പ്രശംസനീയമാണെന്ന് സ്വീകരണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും കേരളം ഏറെ മുന്നിലാണ്. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ മുസ്‌ലിംകള്‍ നേടിയെടുത്ത മുന്നേറ്റമാണ് യഥാര്‍ത്ഥ ജിഹാദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച സുപ്രഭാതം ചെയര്‍മാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ചൗധരി മെഹബൂബിന് ഉപഹാരം നല്‍കി. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, ലോക്ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് എന്നിവര്‍ പ്രസംഗിച്ചു. എല്‍.ജെ.പി ദേശീയ സെക്രട്ടറി ഒ.എസ് അബ്ദുല്ല, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍, സംസ്ഥാന സെക്രട്ടറി ജനറല്‍ ജേക്കബ് പീറ്റര്‍, ട്രഷറര്‍ സാജു ജോയ്‌സണ്‍ എന്നിവര്‍ സംബന്ധിച്ചു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതവും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."