HOME
DETAILS

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; സൂചന നല്‍കി എന്‍സിപിഐ

  
backup
January 05, 2024 | 6:48 AM

upi-payment-latestupdation

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. മേധാവി ദിലീപ് അസ്ബെ.അതേസമയം യുപിഐ അധിഷ്ഠിത ഇടപാടുകള്‍ക്ക് വലിയ വ്യാപാരികളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനകം ഇത് പ്രാബല്യത്തില്‍ വന്നേക്കും. അടുത്തകാലത്തായി യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുമെന്ന തരത്തില്‍ പ്രചരണം ശക്തമാണ്. അതിനിടെയാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി തന്നെ ചില സൂചനകള്‍ നല്‍കിയത്.

'ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍, ചെറുകിട വ്യാപാരികളല്ല, വലിയ വ്യാപാരികള്‍ക്ക് ന്യായമായ നിരക്ക് വരും. ഇത് എപ്പോള്‍ വരുമെന്ന് എനിക്കറിയില്ല, ഇത് ഒരു വര്‍ഷമോ, രണ്ട് വര്‍ഷമോ, മൂന്ന് വര്‍ഷമോ ആകാം'- ദിലീപ് അസ്ബെ പറഞ്ഞു. മുംബൈയില്‍ ബോംബെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സൊസൈറ്റി (ബിസിഎഎസ്) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ് അസ്ബെ.വരും കാലങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്കായി ഒട്ടേറെ പണം ആവശ്യമായി വരും. കൂടുതല്‍ ഉപയോക്താക്കള്‍ യുപിഐ ഇടപാടുകള്‍ ഉപയോഗിച്ച് തുടങ്ങുമ്പോഴും ക്യാഷ്ബാക്ക് പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും പണം ആവശ്യമായി വരും. ദീര്‍ഘകാല സാഹചര്യത്തില്‍ ന്യായമായ ഒരു ചാര്‍ജ് വലിയ വ്യാപാരികളില്‍ നിന്ന് ഈടാക്കേണ്ടി വരും. ചെറിയ വ്യാപാരികള്‍ക്ക് ഇത് ബാധകമല്ല. പക്ഷേ ഇത് എന്നു മുതല്‍ വരുമെന്ന് പറയാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  7 days ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  7 days ago
No Image

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

National
  •  7 days ago
No Image

ടിക്കറ്റ് എടുക്കാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  7 days ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  7 days ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  7 days ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  7 days ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  7 days ago