400 താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍
ചങ്ങരംകുളം: കാഞ്ഞിരമുക്കില്‍ രാത്രിയില്‍ തീറ്റ കൊടുത്ത് കൂട്ടിലാക്കിയ 400 ഓളം താറാവുകളെ രാവിലെ ചത്ത നിലയില്‍ കണ്ടെത്തി. പള്ളത്ത് രഘുവിന്റെ വീടിനോട് ചേര്‍ന്ന കൂട്ടിലാണ് താറാവുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പ് കോള്‍ കര്‍ഷകര്‍ക്കുള്ള താറാവ് വളര്‍ത്തല്‍ പദ്ധതി പ്രകാരം പൊന്നാനി കോള്‍ സംരക്ഷണ സമിതി മുഖേന ലഭിച്ച് 2 മാസം പ്രായമുള്ള താറാവുകളാണ് ഇവ. ഒരു മാസത്തോളമായി ഇദ്ദേഹം തൊട്ടടുത്ത കായലില്‍ ഇറക്കി തീറ്റ നല്കി കായലിനോട് ചേര്‍ന്ന് തന്നെ നിര്‍മിച്ച കൂട്ടിലാണ് ഇവയെ സംരക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ തീറ്റാന്‍ വിടാന്‍ കൂടിനടുത്ത് എത്തിയപ്പോഴാണ് പാതിയിലേറെ താറാവുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പെരുമ്പടപ്പ് പൊലിസിലും, കാഞ്ഞിരമുക്ക് ആശുപത്രിയിലും വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലിസും വെറ്ററിനറി സര്‍ജനും സ്ഥലത്തെത്തി. കൂട്ടില്‍ നിന്നു ശേഖരിച്ച ഭക്ഷണാവിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്കായി അയച്ചു. അവശേഷിക്കുന്ന താറാവുകളെ പുറത്തിറക്കിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ അവയും ചത്തു. പെരുമ്പടപ്പ് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."