യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുമായി ഹമദ് രാജ്യാന്തര വിമാനത്താവളം
യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുമായി ഹമദ് രാജ്യാന്തര വിമാനത്താവളം
ദോഹ: 2023 ൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുടെ ഹമദ് രാജ്യാന്തര വിമാനത്താവളം. 4,59,16,104 യാത്രക്കാരാണ് കഴിഞ്ഞ വർഷം മാത്രം വിമാനത്താവളത്തിലൂടെ കടന്നു പോയത്. 2022 നെക്കാൾ 31 ശതമാനം വർധനയാണ് 2023 ൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 2,52,059 വിമാനങ്ങളാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നു പോയത്.
രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ളവർ, മറ്റു രാജ്യങ്ങളിലേക്ക് ദോഹ വഴി കടന്നു പോയവർ എന്നിവർ ഉൾപ്പെടെയാണ് 4.59 കോടി ജനങ്ങൾ മദ് രാജ്യാന്തര വിമാനത്താവളം വഴി കടന്നു പോയത്. യാത്രാ വിമാനം, കാർഗോ, ചാർട്ടേഡ് ഫ്ലൈറ്റ് എന്നിങ്ങനെ 255 നഗരങ്ങളിലേക്കാണ് ഇവിടെ നിന്ന് വിമാനങ്ങൾ പറന്നത്. 2023 ൽ 23,40,711 ടൺ കാർഗോ വിമാനത്താവളത്തിൽ കൈകാര്യം ചെയ്തു. 52 എയർലൈനുകൾക്കുള്ള സേവനങ്ങളാണ് വിമാനത്താവളം നൽകിയത്.
2014 ൽ പ്രവർത്തനം തുടങ്ങിയ നാൾ മുതൽ 2023 അവസാനം വരെ 30,3,000,000 യാത്രക്കാരാണ് ഹമദ് വിമാനത്താവളത്തിലൂടെ കടന്നു പോയത്. യാത്രക്കാരുടെ കാര്യത്തിൽ 63 ശതമാനമാണ് വാർഷിക വർധന. വിമാന നീക്കത്തിൽ 22 ശതമാനവും. ഖത്തർ ടൂറിസത്തിന്റെ കണക്കു പ്രകാരം കഴിഞ്ഞ വർഷം ഖത്തറിലെ കാഴ്ചകൾ കാണാൻ എത്തിയത് 40 ലക്ഷം സന്ദർശകരാണ്. മികച്ച രീതിയിൽ ഫിഫ ലോകകപ്പ് നടത്തിയതും ടൂറിസം മെച്ചപ്പെട്ടതുമാണ് സമീപ നാളുകളിലായി യാത്രക്കാരുടെ എണ്ണം കൂടാൻ പ്രധാന കാരണം.
2014 മുതൽ ഇതുവരെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്നതുൾപ്പെടെ നിരവധി രാജ്യാന്തര ബഹുമതികളാണ് ഹമദ് വിമാനത്താവളം സ്വന്തമാക്കിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."