കത്തയച്ച് ജോലി നേടാം; ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ വിവിധ ഒഴിവുകള്‍; പരീക്ഷയില്ലാതെ നേരിട്ടുള്ള നിയമനം
കത്തയച്ച് ജോലി നേടാം; ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ വിവിധ ഒഴിവുകള്‍; പരീക്ഷയില്ലാതെ നേരിട്ടുള്ള നിയമനം
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് കീഴില്‍, പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പ്രോജക്ടുകള്‍ക്കായി ജില്ലാതല ഫെസിലിറ്റേറ്റര്‍മാരെയും, ഐ.ടി പേഴ്‌സണല്‍/ സ്റ്റേറ്റ് പ്രോഗ്രാം മാനേജരെയും, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുന്നത്. പദ്ധതിപ്രകാരം സമാഹൃതവേതനമായി പ്രതിമാസം 25,000 രൂപ നല്‍കും. പുറമെ യാത്രാചെലവും നല്‍കുന്നതാണ്. (TA/DA/ Other Expenses പരമാവധി 5000 രൂപയാണ്.)
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും, സോഷ്യല്‍ സെക്ടറില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് ജില്ലാ തല ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഐ.ടി പേഴ്‌സനലിന് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദവും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിങ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ച Data Entry course with Trainingin Ms office അല്ലെങ്കില്‍ DCA അല്ലെങ്കില്‍ COPA യോഗ്യത ഉണ്ടായിരിക്കണം.
അപേക്ഷ
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, ബന്ധപ്പെട്ട ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.
വിലാസം
ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം.
ജനുവരി 22 നുള്ളില്‍ നേരിട്ടോ, തപാല്‍ മുഖേനയോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300523,24- 230 2090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."