കഫക്കെട്ടിനോട് വിടപറയാം..; ഈ ഉള്ളി- തേന്‍ കഫ്‌സിറപ്പ് ഒന്ന് പരീക്ഷിച്ചുനോക്കൂ..
കഫക്കെട്ടിനോട് വിടപറയാം..; ഈ ഉള്ളി- തേന്‍ കഫ്‌സിറപ്പ് ഒന്ന് പരീക്ഷിച്ചുനോക്കൂ..
കാലാവസ്ഥ മാറുമ്പോള്‍ സാധാരണ എല്ലാവര്‍ക്കുമുണ്ടാകുന്ന അസുഖമാണ് ജലദോഷം. അതിരാവിലെയുള്ള തണുപ്പും പിന്നീടുള്ള ചൂടുമെല്ലാം ഇപ്പോള്‍ ജലദോഷം എളുപ്പത്തില്‍ പിടികൂടാന്‍ കാരണങ്ങളാണ്. തണുപ്പു കാലത്ത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ പരീക്ഷിയ്ക്കാവുന്ന ഒന്നാണ് ഉള്ളിയും തേനും.
ചുമയ്ക്കും ജലദോഷത്തിനും തേന്‍ പ്രശസ്തമാണെങ്കിലും ഉള്ളിയുടെ ഗുണങ്ങളെപ്പറ്റി പലരും ബോധവാന്മാരല്ല. ഇത് നൂറ്റാണ്ടുകളായി ജലദോഷത്തില്‍ നിന്നും പനിയില്‍ നിന്നും ആശ്വാസം നല്‍കാന്‍ ഉപയോഗിക്കുന്ന ഒരു വീട്ടുവൈദ്യ ഘടകമാണ്.
ഉള്ളിയുടെ ഗുണങ്ങള്‍: ഉള്ളിയ്ക്ക് ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്. അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളിയിലുണ്ട്. ഉള്ളിയില്‍ ഫ്‌ലവനോയ്ഡുകളും ആല്‍ക്കനൈല്‍ സിസ്‌റ്റൈന്‍ സള്‍ഫോക്‌സൈഡുകളും അടങ്ങിയിട്ടുണ്ട്. ഇവ ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുകയും ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുകയും ചെയ്യും.
തേനിന്റെ ഗുണങ്ങള്‍: ചുമ കുറയ്ക്കാന്‍ പണ്ടു മുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. തേനിന്റെ ആന്റിമൈക്രോബയല്‍ ആന്റിഓക്‌സിഡന്റ്, ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു. ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്പൊടിയാണ് തേനില്‍ അടങ്ങിയിരിക്കുന്നത്. ഇത് നിന്ന് ശരീരത്തിലെ അലര്‍ജികളെ പ്രതിരോധിക്കും.
ഇനി കഫ്‌സിറപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ഒരു വലിയ ഉള്ളി അരിഞ്ഞെടുക്കുക.
ശേഷം ഒരു അടപ്പുള്ള ജാറെടുത്ത് ഉള്ളി അരിഞ്ഞത് രണ്ട് സ്പൂണ്‍ ഇതിലേക്കിടുക. ഇനി രണ്ട് സ്പൂണ്‍ തേന്‍ ഇതിലേക്ക് ചേര്‍ക്കുക. ലയറുകളായി ബാക്കി വരുന്ന ഉള്ളിയും തേനും ഉപയോഗിച്ച് ജാര്‍ നിറയ്ക്കുക.
പാത്രം അടച്ചുവെച്ച് ഒരു രാത്രി മാറ്റിവെക്കുക.
ദിവസത്തില്‍ മൂന്ന് നേരം രണ്ട് സ്പൂണ്‍ വീതം ഇത് കഴിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."