HOME
DETAILS

കൂണ്‍ കൃഷി ചെയ്യാം ഈസിയായി; ലക്ഷങ്ങള്‍ വരുമാനവും ഉണ്ടാക്കാം

  
backup
January 21, 2024 | 6:31 AM

everything-about-mushroom-farming-that-you-must-know

വീട്ടമ്മമാര്‍ക്ക് കാര്യമായ അധ്വാനം ഇല്ലാതെ ലാഭം കൊയ്യാവുന്ന ജോലിയാണ് കൂണ്‍ കൃഷി. റോമക്കാര്‍ കൂണിനെ ദൈവത്തിന്റെ ഭക്ഷണം എന്നും ചൈനക്കാര്‍ വൃദ്ധസഞ്ജീവനി എന്നും വിളിക്കുന്നു. കൂണ്‍കൃഷിക്ക് ആവശ്യമായ സാമ്പത്തിക സഹായം ബാങ്കുകള്‍ നല്‍കുന്നുണ്ട്. സാധാരണകൂണുകള്‍ക്ക് 300 രൂപ വരെയാണ് വിപണി വില. .കൂണ്‍ കൃഷിയില്‍ ഏറ്റവും പ്രാധാന്യമായി വേണ്ടത് പരിസര ശുചിത്വമാണ്. കൂണ്‍ വളര്‍ത്തുന്ന സ്ഥലം എപ്പോഴും അണു വിമുക്തമായി സൂക്ഷിക്കണം. കൃഷിയുടെ രീതികളെ കുറിച്ച് നോക്കാം.

കൃഷി ചെയ്യുന്ന രീതി
വീട്ടുവളപ്പിലും ടെറസിലും എല്ലാം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത ഷെഡുകളില്‍ കൂണ്‍ കൃഷി ചെയ്യാനാവും. കൃത്യമായ പരിചരണം നല്‍കിയാല്‍ വിത്തിട്ട് രണ്ടുമാസത്തിനുള്ളില്‍ വിളവെടുപ്പ് ആരംഭിക്കാം. വൈക്കോലോ അറക്കപ്പൊടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബെഡിലാണ് കൂണ്‍ വിത്തുകള്‍ പാകേണ്ടത്. വൈക്കോല്‍ ബെഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ആവിയില്‍ പുഴുങ്ങി എടുത്തു ഉണങ്ങുകയാണ് ആദ്യപടി. കീടാണുക്കള്‍ നശിക്കുന്നതിനായി ആണിത്. ഈ വൈക്കോല്‍ പിന്നീട് 50 സെ.മീ ഉയരവും 15 സെ.മീ വരെ വ്യാസവും ഉള്ള പ്ലാസ്റ്റിക് ബാഗിനുള്ളില്‍ നിറയ്ക്കണം. 3 ഇഞ്ച് കനത്തില്‍ വൈക്കോലോ അറക്കപ്പൊടിയോ നിറച്ചതിനു ശേഷം കൂണ്‍ വിത്ത് വിതറാം. വീണ്ടും വൈക്കോല്‍ നിറച്ച് കൂണ്‍ വിത്ത് ഇടകലര്‍ത്തിയാണ് പാകേണ്ടത്. ഇങ്ങനെ നിറക്കുന്ന ബാഗുകളുടെ മുകള്‍ഭാഗം നൈലോണ്‍ ചരട് ഉപയോഗിച്ച് കിട്ടിയതിനുശേഷം ഉറികളാക്കി ഷെഡ്ഡില്‍ തൂക്കിയിടണം. ഈര്‍പ്പമുള്ള അന്തരീക്ഷത്തിലാണ് കൂണ്‍ മുളയ്ക്കുക. ഇതിനായി ബെഡില്‍ ഇടവിട്ട് സുഷിരങ്ങള്‍ ഉണ്ടാക്കി നനയ്ക്കണം. നല്ല ചൂടുള്ള സമയം ദിവസവും മൂന്നു പ്രാവശ്യം നനയ്ക്കണം.

വൈക്കോലിന്റെ പ്രാധാന്യം
കൂണ്‍ കൃഷിക്ക് ഏറ്റവും ഉത്തമം വൈക്കോല്‍ ആണ്. 20 ലിറ്റര്‍ വെള്ളം നിറച്ച ബക്കറ്റില്‍ 12 മുതല്‍ 18 മണിക്കൂര്‍ വരെ വൈക്കോല്‍ കുതിര്‍ത്ത് വയ്ക്കുക. അതിനുശേഷം വെള്ളത്തിലോ ആവിയിലോ അരമണിക്കൂര്‍ പുഴുങ്ങി എടുക്കണം. ഡെറ്റോള്‍ ഉപയോഗിച്ച് വൈക്കോല്‍ അണുവിമുക്തമാക്കാം.

കളകളായി വളരുന്ന കൂണുകള്‍
പ്രധാനമായും കോപ്‌റിനെസ്സ് ഇനത്തില്‍പ്പെട്ട കൂണുകളാണ് വൈക്കോലിലും കമ്പോസ്റ്റിലും ഒക്കെ വളര്‍ന്നുവരുന്നത്. വെളുത്ത വേര് പോലെ ഇവ കവറിനകത്ത് വളരുന്നത് കാണാം. ഇവയുടെ മുട്ടിന് നീളം കൂടുതലും ചെതുമ്പലുകള്‍ ഉള്ളതായും കാണപ്പെടുന്നു. അവ വേഗത്തില്‍ വിരിഞ്ഞ് അഴുകി കറുത്ത മഷി പോലെ ആയിത്തീരുന്നു. അതുകൊണ്ടുതന്നെ ഇവ പലപ്പോഴും മഷിക്കൂണുകള്‍ എന്നും പറയും.

വിളവെടുപ്പ്

വിത്ത് ഇട്ട് ഏഴു മുതല്‍ 10 ദിവസത്തിനു ശേഷം വിളവെടുപ്പ് തുടങ്ങാം. ഒരു ബെഡില്‍ നിന്ന് ഒന്നരമാസം വരെ കൂണ്‍ ലഭിക്കും. എല്ലാദിവസവും വിളവെടുക്കാം. കാലാവസ്ഥയും കൂണ്‍ വിത്തും മികച്ചതാണെങ്കില്‍ വിളവെടുപ്പും മേന്മയും വര്‍ദ്ധിക്കും. ചുരുങ്ങിയ സ്ഥലത്ത് വലിയ വിജയം നേടാനാവുന്നു എന്നതിനാല്‍ കൂണ്‍ കൃഷിക്ക് ആവശ്യകത വര്‍ദ്ധിച്ചു.

കൂണുകള്‍ക്ക് വരാന്‍ സാധ്യതയുള്ള പ്രധാന രോഗങ്ങള്‍

പുള്ളിപ്പാട രോഗം
ന്യൂഡോമോണാസ് തുലാസി എന്നയിനം ബാക്ടീരിയമാണ് രോഗ ഹേതു. ഇവ കൂണ്‍ മുട്ടുകളെ ബാധിക്കുകയും തല്‍ഫലമായി മഞ്ഞ നിറത്തോടുകൂടിയ പാടുകള്‍ കൂണിന്റെ കുടഭാഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

പച്ചക്കുമില്‍ രോഗം
ട്രൈക്കോഡര്‍മ എന്ന കുമിളയാണ് രോഗ ഹേതു. എല്ലായിനം കൂണ്‍ വിളകളിലും വിത്തിലും ഇവ കാണാറുണ്ട്. ഇത് കൂണ്‍ വളര്‍ച്ചയെയും കൂണ്‍ തന്തകളുടെ വ്യാപനത്തെയും സാരമായി ബാധിക്കുന്നു. മാത്രമല്ല ഇവ കൂണിന്റെ ഉല്‍പാദനത്തിന് തടയുകയും ചെയ്യുന്നു.

രോഗനിയന്ത്രണം

  • കൂണ്‍ ശാലയും പരിസരവും ശുചിയായി സൂക്ഷിക്കുക
  • രോഗബാധയേറ്റ ഭാഗം ചെത്തി കളയുകയോ ഡെറ്റോള്‍ കുതിര്‍ത്ത പരുത്തി ഉപയോഗിച്ചു ഒപ്പിത്തുടച്ച് കളയുകയോ ചെയ്യുന്നത് തുടര്‍ന്നുള്ള വ്യാപനം തടയും.
  • വൈക്കോലിന്റെ അണുനശീകരണത്തിനായി രാസമാര്‍ഗ്ഗം അവലംബിക്കുന്നത് പുഴുങ്ങിയുള്ള അണു നശീകരണത്തേക്കാള്‍ രോഗബാധയെ അകറ്റിനിര്‍ത്താന്‍ സഹായകമാണ്.
  • ജനാലകളും ദ്വാരങ്ങളും പ്രാണി സംരക്ഷണവലകളും ലൈന്‍ ക്ലോത്തോ ഉപയോഗിച്ച് മറക്കുക
  • കുന്തിരിക്കം പൊകക്കുന്നത് കീടബാധ കുറയ്ക്കാന്‍ സഹായകമാണ്
  • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം റാണി സംരക്ഷണ വലകളിലും ക്ലോത്തുകളിലും ഉപയോഗിക്കുന്നത് പ്രാണിശല്യം കുറയ്ക്കും.

Everything about Mushroom farming that you must know



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  4 days ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  4 days ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  4 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  4 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  4 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  4 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  4 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  4 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  4 days ago