'രാമായണത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചതല്ല'; ഖേദം പ്രകടിപ്പിച്ച് ബാലചന്ദ്രന്‍ എം.എല്‍.എ
'രാമായണത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചതല്ല'; ഖേദം പ്രകടിപ്പിച്ച് ബാലചന്ദ്രന്‍ എം.എല്‍.എ
തൃശ്ശൂര്‍: ശ്രീരാമനെ അപമാനിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് തൃശ്ശൂര്‍ എം.എല്‍.എ. പി. ബാലചന്ദ്രന്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എം.എല്‍.എ. കഴിഞ്ഞ ദിവസം എഫ്ബിയില്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
രാമായണവുമായി ബന്ധപ്പെട്ട് എം.എല്‍.എ. പങ്കുവെച്ച പോസ്റ്റാണ് വിവാദമായത്. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് പോസ്റ്റ് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്
''കഴിഞ്ഞ ദിവസം എഫ്ബിയില്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ല. ഞാന്‍ മിനിറ്റുകള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തു ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത്. ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു.''
രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ബാലചന്ദ്രന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് വിമര്‍ശനവുമായി ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
'കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? മതഭീകരവാദികളുടെ വോട്ടിനുവേണ്ടി സ്വന്തം നാടിനേയും സംസ്‌കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടര്‍ വ്യഭിചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതുപോലെ വൃത്തികെട്ട ഒരു ജനപ്രതിനിധിയേയും പാര്‍ട്ടിയേയും ചുമക്കാന്‍ അവസരമുണ്ടാക്കിയവര്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെ', എന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."