'അമിത്ഷായെ വിളിക്കൂ.. പ്രധാനമന്ത്രിയോട് സംസാരിക്കണം, മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നത്'; ക്ഷുഭിതനായി ഗവര്‍ണര്‍
'അമിത്ഷായെ വിളിക്കൂ.. പ്രധാനമന്ത്രിയോട് സംസാരിക്കണം, മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നത്'; ക്ഷുഭിതനായി ഗവര്‍ണര്‍
കൊല്ലം: നിലമേല്‍ ഗവര്‍ണര്‍ക്ക് നേരെയുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്ന് അരങ്ങേറുന്നത് നാടകീയ രംഗങ്ങള്‍. പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ ഇപ്പോഴും റോഡരികില്‍ തന്നെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ മടങ്ങില്ലെന്ന വാശിയില്‍ തന്നെയാണ് ഗവര്‍ണര്‍.
തന്റെ പേഴ്സണല്‍ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും കുത്തിയിരുന്നു കൊണ്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പൊലീസിനോടും ഗവര്‍ണര്‍ ക്ഷുഭിതനായി. പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്നും ഗവര്‍ണര്‍ പൊലീസിനെ ശകാരിച്ചു. എന്തുകൊണ്ടാണ് താന്‍ വരുന്നതിനു മുന്‍പ് പ്രതിഷേധക്കാരെ ഒഴിവാക്കിയില്ലെന്നും ഗവര്‍ണര്‍ പൊലിസിനോട് ചോദിച്ചു.
സംഭവത്തെതുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ നിലമേലിലേക്ക് എത്തിയിരിക്കുകയാണ്. പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്യാന്‍ ഡിജിപി നിര്‍ദ്ദേശം നല്കി. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിന്റെ എഫ്ഐആര്‍ കാണിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."