മാനന്തവാടിയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീർകൊമ്പൻ ചരിഞ്ഞു
മാനന്തവാടിയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീർകൊമ്പൻ ചരിഞ്ഞു
മാനന്തവാടി: മാനന്തവാടിയിൽ ജനവാസമേഖലയിറങ്ങിയതിന് പിന്നാലെ മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീർകൊമ്പൻ ചരിഞ്ഞു. ബന്ദിപ്പൂരിൽ വെച്ചാണ് ആന ചരിഞ്ഞത്. ആനയുടെ മരണം കർണാടകയിലെ അധികൃതർ സ്ഥിരീകരിച്ചു. കേരള വനംമന്ത്രി എ.കെ ശശീന്ദ്രൻ മരണം സ്ഥിരീകരിച്ചു. ആനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കേരളത്തിലെയും കർണാടകയിലെയും സംഘം ഒരുമിച്ചാകും പോസ്റ്റ്മോർട്ടം നടത്തുക.
17 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിലൂടെ ഇന്നലെ രാത്രിയോടെയാണ് ആനയെ കീഴടക്കി ലോറിയിൽ കയറ്റിയത്. രണ്ട് ഡോസ് മയക്കുവെടി വെച്ച ശേഷമാണ് ആനയെ കീഴടക്കിയത്. മുത്തങ്ങയിലെ എലിഫന്റ് ആംബുലൻസിലാണ് ആനയെ ബന്ദിപ്പുരിലെത്തിച്ചത്. പിന്നാലെയാണ് അല്പസമയം മുൻപ് മരണവാർത്ത പുറത്തുവന്നത്.
ഇന്ന് പുലർച്ചയോടെയാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം ആനയെ തുറന്നുവിട്ടത്. പരിശോധനയിൽ ആന പൂർണ ആരോഗ്യവാനാണെന്ന് പരിശോധനക്ക് പിന്നാലെ റിപ്പോർട്ട് വന്നിരുന്നത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. എന്നാൽ വിദഗ്ധ പരിശോധന നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."