എണ്ണയിട്ട യന്ത്രം പോലെ വിഖായ
കോഴിക്കോട്: ചരിത്രത്തിന്റെ ഭാഗമായി മാറിയ എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ
പതാക ഉയര്‍ത്തിയ ദിവസം തൊട്ട് ജനലക്ഷങ്ങള്‍ പങ്കാളികളായപ്പോള്‍ എണ്ണയിട്ട യന്ത്രം പോലെ സജീവമായി സേവന സന്നദ്ധരായി നിറഞ്ഞുനില്‍ക്കുന്ന വിഖായ പ്രവര്‍ത്തകരുണ്ട്. പ്രചാരണം തൊട്ട് പ്രവര്‍ത്തന ഗോഥയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് വിഖായ.
സമ്മേളനം ഔപചാരികമായി പതാക ഉയര്‍ത്തി തുടങ്ങുന്നതിനു മുമ്പ് തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പാക്ക് പ്രചരണ ബോര്‍ഡുകള്‍ പതിച്ചത് ഈ ഇവന്റ് മാനേജ്‌മെന്റ് കാലഘട്ടത്തിലും വിഖായയാണ്. കൂടാതെ ജില്ലയിലേക്ക് ആവശ്യമായ മുഴുവന്‍ പോസ്റ്ററുകളും വ്യത്യസ്ത ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് നേതൃത്വം കൊടുത്തതും വിഖായ തന്നെ .
ആദ്യ രണ്ടു ദിവസങ്ങള്‍ മറൈന്‍ ഗ്രൗണ്ടില്‍ വിവിധ സെഷനുകള്‍ നടന്നപ്പോള്‍ ഭക്ഷണ സ്വീകരണ പരിചരണ പ്രവര്‍ത്തനങ്ങളില്‍ വിഖായ തന്നെയാണ് നിറഞ്ഞുനിന്നത്. പാചക കാര്യങ്ങള്‍ക്കാവശ്യമായ സഹായ സൗകര്യങ്ങളും ഭക്ഷണം അതിഥികള്‍ക്ക് എത്തിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ചത് വിഖായയാണ്. കൂടാതെ ദിവസങ്ങളില്‍ ഭക്ഷണത്തിന്റെ വേസ്റ്റുകള്‍ അതാത് സമയത്ത് വരക്കല്‍ ഭാഗത്തേക്ക് എത്തിക്കുകയും ഉചിതമായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്തത് വിഖായ പ്രവര്‍ത്തകരാണ്.
സമ്മേളന വിളംബരം അറിയിച്ചുകൊണ്ട് ത്വലബാ വളന്റിയര്‍മാരുടെ റാലി നടന്നപ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തതും വിഖായയാണ്.
സമ്മേളനത്തില്‍ പതാക ഉയര്‍ത്താന്‍ ഉള്ള കൊടിമരം വാഴക്കാട് മഖാമില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് എത്തിച്ച കൊടിമര ജാഥ, വരക്കല്‍ മഖാമില്‍ നിന്ന് ഉയര്‍ത്താനുള്ള പതാക സമ്മേളന നഗരിയിലേക്ക് എത്തിച്ചപ്പോഴും നൂറിലേറെ വിഖായ പ്രവര്‍ത്തകര്‍ ആവശ്യമായ സേവനങ്ങള്‍ നിര്‍വഹിച്ചു കൊണ്ട് സജീവ സാന്നിധ്യമായിരുന്നു.
ഇന്നലെ നടന്ന വിജിലന്റ് വിഖായ റാലിയും സമര്‍പ്പണവും ശ്രദ്ധേയമാകുമ്പോഴും അവിടെയും തെളിഞ്ഞു നില്‍ക്കുന്നത് പ്രവര്‍ത്തകരുടെ സേവന സന്നദ്ധത തന്നെയാണ്. സമാപന മഹാ സമ്മേളനത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ വന്നുചേരുന്ന വാഹനങ്ങള്‍ കൃത്യമായി നിയന്ത്രിക്കുകയും പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നതും വിഖായ പ്രവര്‍ത്തകര്‍ തന്നെയാണ്.
എണ്ണയിട്ട യന്ത്രം പോലെ വിഖായ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."