ടാക്‌സി കാറായി എത്തിയ മാരുതിയുടെ തുറുപ്പ് ചീട്ട്;മറികടന്നത് പുതിയ നാഴികക്കല്ല്
ഇന്ത്യന്‍ മാര്‍ക്കറ്റിന് യാതൊരുവിധ പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത വാഹന ബ്രാന്‍ഡാണ് മാരുതി സുസുക്കി. രാജ്യത്തെ തന്നെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ കമ്പനി, ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ വാഹന ബ്രാന്‍ഡാണ് മാരുതി സുസുക്കി ടൂര്‍ റേഞ്ച്. ടാക്‌സി ശ്രേണിയില്‍ മികച്ച അഭിപ്രായം സ്വന്തമാക്കിയ മോഡല്‍ ഇപ്പോള്‍ മറ്റൊരു പ്രധാനപ്പെട്ട നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ടൂര്‍ റേഞ്ച് ഇപ്പോള്‍ മൊത്തം വില്‍പ്പന 5 ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ടിരിക്കുകയാണ്.
ടൂറിസം മേഖല, സ്വകാര്യ കമ്പനികളുടെ യാത്ര മേഖല എന്നിവിടങ്ങളിലൊക്കെ സാധാരണയായി മാരുതിയുടെ ടൂര്‍ റേഞ്ചാണ് ഉപയോഗിക്കുന്നത്.
വാണിജ്യ മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മാരുതി സുസുക്കി ടൂര്‍ ശ്രേണിയില്‍ നിലവില്‍ 5 മോഡലുകള്‍ ഉള്‍പ്പെടുന്നു. മാരുതി സുസുക്കി ടൂര്‍ ശ്രേണിയില്‍ ടൂര്‍ H1, ടൂര്‍ H3, ടൂര്‍ S, ടൂര്‍ M, ടൂര്‍ V എന്നിവയാണുള്ളത്. ടൂര്‍ H1 ഏറ്റവും പുതിയ ആള്‍ട്ടോ K10 എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടൂര്‍ H3 വാഗണ്‍ ആര്‍ ടാള്‍ ബോയ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഈ സമീപനം പരിസ്ഥിതിക്ക് ഗുണം ചെയ്യുക മാത്രമല്ല പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കളെ അവരുടെ വരുമാനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.മാരുതി സുസുക്കിയുടെ ടൂര്‍ ശ്രേണി വാങ്ങുന്നവര്‍ക്ക് വളരെ ലളിതമായ മാരുതി സുസുക്കി സ്മാര്‍ട്ട് ഫിനാന്‍സ് പ്രോഗ്രാമും ഓഫര്‍ ചെയ്യുന്നു.സ്പീഡ് ലിമിറ്റിംഗ് സിസ്റ്റമടക്കം ഗവണ്‍മെന്റ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവശ്യമായ സവിശേഷതകളോടെയാണ് ഈ വാഹനങ്ങള്‍ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."