ബുക്ക് ചെയ്താല്‍ വാഹനം കയ്യില്‍ കിട്ടാന്‍ ഒരു വര്‍ഷം കഴിയണം; വന്‍ ഡിമാന്‍ഡുമായി ഈ ടൊയോട്ട കാര്‍
ഇന്ത്യന്‍ മാര്‍ക്കറ്റിലെ വിശേഷണങ്ങള്‍ ഏതും ആവശ്യമില്ലാത്ത വാഹന ബ്രാന്‍ഡുകളിലൊന്നാണ് ടൊയോട്ട. ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ട ഇപ്പോള്‍ തങ്ങളുടെ വിവിധ കാറുകളുടെ കാത്തിരിപ്പ് കാലാവധി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.ടൊയോട്ട മിക്ക കാറുകള്‍ക്കും വലിയ ഡിമാന്‍ഡാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലുള്ളത്. അതിനാല്‍ തന്നെ ബ്രാന്‍ഡിന്റെ വാഹനങ്ങള്‍ക്കെല്ലാം വലിയ കാത്തിരിപ്പ് കാലാവധിയും ഇന്ത്യന്‍ മാര്‍ക്കറ്റിലുണ്ട്.
ഇന്നോവ ഹൈക്രോസ് ബുക്ക് ചെയ്താല്‍ പരമാവധി ആറ് മാസം വരെ വാഹനം കൈയ്യിലെത്താനായി കാത്തിരിക്കേണ്ടതുണ്ട്. മോഡലിന്റെ ഹൈബ്രിഡ് വേര്‍ഷന് ഒരു വര്‍ഷത്തിലേറെയാണ് കാത്തിരിപ്പ് കാലാവധി.കാത്തിരിപ്പ് കാലാവധി ഒരു വര്‍ഷത്തിലേറെയായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബ്രാന്‍ഡിന്റെ ബുക്കിങ്ങ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ് ഗ്രേഡ് ബ്രോണ്‍സ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക് എന്നീ നിറങ്ങളില്‍പുറത്തിറങ്ങുന്ന വാഹനം ആകെ 8 വേരിയന്റുകളിലാണ് പുറത്തിറങ്ങുന്നത്.
അതില്‍ 4 പെട്രോളും 4 ഹൈബ്രിഡുമാണ് ഉള്‍പ്പെടുക. ഡീസല്‍ ഇല്ലെങ്കിലും സ്ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുമായാണ് ഹൈക്രോസ്വി പണിയിലേക്കെത്തിയത്.ഹൈക്രോസിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പില്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക. ഇതിന് പരമാവധി 183 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവും. പ്രസ്തുത വേരിയന്റിന് 24 കി.മീ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.പെട്രോള്‍, സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പുകള്‍ക്ക് യഥാക്രമം സിവിടി, ഇ-സിവിടി ഗിയര്‍ബോക്സുകള്‍ക്കൊപ്പമാണ് വാങ്ങാനാവുക.
വലിയ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ സീറ്റുകള്‍ക്കുള്ള പവര്‍ഡ് ഓട്ടോമന്‍ സപ്പോര്‍ട്ട്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ക്വില്‍ഡ് ലെതര്‍ സീറ്റുകള്‍, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രധാന ഫീച്ചറുകള്‍.19.77 ലക്ഷം രൂപ മുതലാണ് ഹൈക്രാസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."