HOME
DETAILS

ഹജ്ജ് ആഭ്യന്തര തീർഥാടകരുടെ താമസ സൗകര്യത്തിൽ വീഴ്ചവരുത്തിയാൽ നഷ്ടപരിഹാരം ഈടാക്കുമെന്ന് സഊദി

  
backup
February 19 2024 | 17:02 PM

special-booking-is-mandatory-to-include-dependents-in-hajj-package

മക്ക:ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് വേളയിൽ മക്കയിലും മറ്റു സ്‌ഥലങ്ങളിലും ശരിയായ താമസ സൗകര്യം ഒരുക്കുന്നതിൽ കമ്പനികൾക്കും സ്‌ഥാപനങ്ങൾക്കും വീഴ്ച‌യുണ്ടായാൽ നഷ്ടപരിഹാരം നൽകണമെന്ന് ഹജ്ജ് , ഉംറ മന്ത്രാലയം വെളിപ്പെടുത്തി.മക്കയിലെയും പുണ്യ സ്‌ഥലങ്ങളിലെയും നിയുക്ത താമസസ്‌ഥലത്ത് എത്തിയ ശേഷം താമസ സൗകര്യം ലഭിക്കാൻ രണ്ട് മണിക്കൂറിലധികം വൈകിയാൽ തീർഥാടകൻ്റെ പാക്കേജിന്റെ മൂല്യത്തിന്റെ 10 ശതമാനം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. അത്തരമൊരു സാഹചര്യത്തിൽ തീർഥാടകർക്ക് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാം.

 

 

 

 

രണ്ടാം തവണയും ബന്ധപ്പെട്ട അധികാരികൾ ലംഘനം ആവർത്തിക്കുന്നത് നിരീക്ഷിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരത്തിൻ്റെ ശതമാനം പാക്കേജിൻ്റെ മൂല്യത്തിന്റെ പരമാവധി 15 ശതമാനമായി വർധിപ്പിക്കും. സേവനം നൽകുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ താമസമൊരുക്കും.

Content Highlights:Special booking is mandatory to include dependents in Hajj package

 

 

 

 

സഊദി;ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ

റിയാദ്:2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമം മുൻനിർത്തിയാണ് ഇത്തരം മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

 

 


ആഭ്യന്തര തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്

-ആഭ്യന്തര തീർത്ഥാടകരായി ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കുന്നവർ സഊദി പൗരന്മാരോ, സാധുതയുള്ള റെസിഡൻസി പെർമിറ്റ് ഉള്ളവരായ പ്രവാസികളോ ആയിരിക്കണം.

-അപേക്ഷകർ ചുരുങ്ങിയത് 15 വയസ്സ് പൂർത്തിയാക്കിയിരിക്കണം.

-ഇവർ ഒറ്റയ്ക്കോ, ഒരു സഹചാരിയുടെ സഹായത്താലോ ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കുന്നതിന് സാധിക്കുന്ന ആരോഗ്യ സ്ഥിതിയുള്ളവരായിരിക്കണം.

-ഇതിന് മുൻപ് ഹജ്ജ് അനുഷ്ഠിക്കാത്തവർക്കായിരിക്കും മുൻഗണന.

-അപേക്ഷകർ ഫ്ലൂ, മെനിഞ്ചയ്റ്റിസ് എന്നിവയ്ക്കുള്ള എല്ലാ വാക്സിനേഷനും പൂർത്തിയാക്കിയവരും, ഇത് തെളിയിക്കുന്ന രേഖകൾ ഉള്ളവരുമായിരിക്കണം.

-ഇവർക്ക് ഗുരുതരമായ രോഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, പകർച്ച വ്യാധികൾ എന്നിവ ഉണ്ടായിരിക്കരുത്. ആരോഗ്യ സ്ഥിതി തെളിയിക്കുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a minute ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  5 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago