ലോക്സഭയിലേക്കുള്ള സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്; സെക്രട്ടറിയേറ്റും സംസ്ഥാനകമ്മറ്റിയും ചേരുന്നു, പ്രഖ്യാപനം 27 ന്
ലോക്സഭയിലേക്കുള്ള സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്; സെക്രട്ടറിയേറ്റും സംസ്ഥാനകമ്മറ്റിയും ചേരുന്നു, പ്രഖ്യാപനം 27 ന്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികൾ ആരെല്ലാമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് രാവിലെ ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റിലും ഉച്ചക്ക് ചേരുന്ന സംസ്ഥാനകമ്മിറ്റിയിലും സ്ഥാനാർഥികളുടെ കാര്യം ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലേക്ക് എത്തുമെന്നാണ് വിവരം. ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർഥികളുടെ ലിസ്റ്റിലെ നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യും.
സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പിബി അനുമതി തേടും. ഇതിനു പിന്നാലെ 27 ന് ചൊവ്വാഴ്ച ആയിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടക്കുക. നിലവിൽ ആകെയുള്ള 20 സീറ്റിൽ 11 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും ടി.എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോട്ടും മത്സരിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരിൽ മത്സരിക്കാനാണ് സാധ്യത. പൊന്നാനിയിൽ തവനൂർ എംഎൽഎ കെ.ടി ജലീൽ മത്സരിച്ചേക്കും. മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ വി. വസീഫ്, വി.പി സാനു എന്നീ പേരുകളും സംസ്ഥാനനേതൃത്വത്തിന് മുന്നിലുണ്ട്.
മലപ്പുറത്ത് വി.പി സാനു, അഫ്സല്‍ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. കഴിഞ്ഞ തവണ വി.പി സാനു ആയിരുന്നു സ്ഥാനാർഥി. ചാലക്കുടിയിൽ സി രവീന്ദ്രനാഥിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുള്ളത്. എറണാകുളത്ത് യേശുദാസ് പറപ്പള്ളി, കെ.വി തോമസിന്‍റെ മകള്‍ രേഖാ തോമസ് എന്നീ പേരുകൾ പരിഗണനയിൽ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."