HOME
DETAILS
MAL
ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
backup
February 27 2024 | 14:02 PM
ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില സൂചനകളാണ് അസ്വാഭാവികമായ വേദനയും ശരീരത്തിലെ പാടുകളും. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അഥവാ വിസര്‍ജ്ജനാവയവമാണ് വൃക്ക. നമ്മുടെ ശരീരത്തിലുണ്ടാകുന്ന വിസര്‍ജ്ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മം.
എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
വൃക്ക രോഗികളില്‍ കണ്ടു വരുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്
- മുഖത്തും കാലിലും നീര്‍ക്കെട്ട് അഥവാ നീര് ഉണ്ടാകുന്നത് വൃക്ക രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.
- മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തില്‍ പത, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രത്തില്‍ രക്തം കാണുക,രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നിവയെല്ലാം വൃക്ക രോഗത്തിന്റെ തുടക്കത്തിലുള്ള ലക്ഷണളാണ്.
- വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും മറ്റും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചര്‍മ്മത്തില്‍ ചൊറിച്ചിലുമൊക്കെ ഉണ്ടാകാം.
- പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാകാം.
- കൈകളിലും കാലുകളിലും മരവിപ്പ്, പേശികളുടെ പിരിമുറുക്കം തുടങ്ങിയവയും ചിലപ്പോള്‍ ഇതുമൂലമാകാം.
- ശ്വാസതടസവും ഉറക്കക്കുറവുമൊക്കെ ചിലരില്‍ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാകാം.
- വിശപ്പില്ലായ്മ, ഛര്‍ദി, ശരീരഭാരം കുറയുക തുടങ്ങിയവയും ചിലപ്പോള്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകാം.
- ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഇവയുണ്ടാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."