'എസ്ഐ, കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ആര്.പി.എഫ് റിക്രൂട്ട്മെന്റ്', പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി കേരള പൊലിസ്
'എസ്ഐ, കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ആര്.പി.എഫ് റിക്രൂട്ട്മെന്റ്', പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി കേരള പൊലിസ്
കൊച്ചി: ആര്‍പിഎഫ് റിക്രൂട്ട്മെന്റ് സന്ദേശം വ്യാജമെന്ന് റെയില്‍വേ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ (RPF) എസ്ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്നാണ് റെയില്‍വേ അറിയിച്ചത്.
ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം 'RTUEXAM.NET' എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (RPF) എസ്.ഐ., കോൺസ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയിൽവേ.
ആർ.പി.എഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേയ്ക്ക്
റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം "RTUEXAM.NET' എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്.
ആർ.പി.എഫോ റെയിൽവേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."