വിഷപ്പല്ല്
ബുഷ്‌റ കൊണ്ടോട്ടി
രാത്രിയുടെ നിശബ്ദയില്‍
ഗ്രാമത്തിന്റെ ശ്വാസം
ചേരിയില്‍നിന്ന്
പുറത്തുവരാനാവാതെ
മതിലുകളില്‍ തട്ടി
ആകാശംതേടിപ്പോകുന്നത്
കാണാം..!
പുലരി വെളുത്തത്തോടെ
പൈപ്പിന്‍ചുവട്ടിലേക്ക്
വെള്ളത്തിനായി
കലഹിച്ചു
കൊണ്ടിരിക്കുമ്പോള്‍
റോഡിനപ്പുറത്ത്
മതാന്ധതയുട
വിഷപ്പല്ലുകാട്ടി
ബുള്‍ഡോസര്‍
രാജിന്റെ
ഭീകരനൃത്തം
അരങ്ങുതകര്‍ക്കുന്നുണ്ട്!
പക്ഷാഘാതം വന്ന്
പാതി തളര്‍ന്ന ഉടലും
തകര്‍ന്ന ഹൃദയവുമായി
താടിനരച്ച പിതാവിന്റെ
ദ്രവിച്ച വിപ്ലവത്തിന്റെ
വാക്കുകള്‍ തകര്‍ന്നടിഞ്ഞ
വീടിന്റെ വാതിലില്‍തട്ടി
പുറത്തേക്ക് വന്നു.
ഗുജറാത്തിന്റെ
വേട്ടക്കാലത്ത്
പൗരത്വ ബില്ലിന്റെ പേരിലെ
നാടുകടത്തല്‍ കാലത്ത്
സയണിസത്തില്‍ നിന്ന്
കടമെടുത്ത
ബുള്‍ഡോസര്‍ രാജില്‍
ലോകത്തിനു മുന്നില്‍
തകര്‍ന്നത്
മതേതരത്വമാണ്.
ഇരകള്‍ രേഖകള്‍ കാട്ടി
കൈകൂപ്പി നിന്നെങ്കിലും
രാഷ്ട്രീയ യജമാനന്റെ
വംശീയാധിപത്യത്തിന്
കൂട്ടുനില്‍ക്കുന്ന
ഉദ്യോഗസ്ഥ അടിമകള്‍
ശവപ്പറമ്പിനിപ്പോള്‍
കാവല്‍ നില്‍ക്കുന്നുണ്ട്.
വിദ്വേഷംനിറഞ്ഞ
പോര്‍വിളികളില്‍
അപരവല്‍ക്കരിക്കപ്പെട്ട
ഒരുകൂട്ടം മനുഷ്യരുടെ
വേദനയുടെ രോദനവും
കണ്ട് തലകുനിക്കുന്നുണ്ട്
നീതിപീഠം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."