HOME
DETAILS

പരിഷ്കരിക്കണം ഉന്നത വിദ്യാഭ്യാസ മേഖല

  
backup
March 03 2024 | 00:03 AM

higher-education-sector-should-be-reformed

ഡോ. ഫിർദൗസ് ചാത്തല്ലൂർ

വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുക വഴി വ്യാവസായിക മേഖലയിലും പൊതുസമൂഹത്തിലും ഗുണകരവും ഉൽകൃഷ്ടവുമായ വ്യക്തികളെ സൃഷ്ടിക്കുക എന്നുള്ളതാണ് സർവകലാശാലകളുടെ ധർമം. എന്നാൽ ഇന്ത്യയിലെ സർവകലാശാലകളും കോളജുകളും ഈ വിഷയത്തിൽ പിന്നിലായതുകൊണ്ടാണ് വിദേശ സർവകലാശാലകളെ ആശ്രയിക്കേണ്ടി വരുന്നത്.
കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി വിജയ ശതമാനം 99.7 ഉം പ്ലസ്ടു 82.95 ഉം ആണ്. മത്സരിച്ചുള്ള വിജയ ശതമാന കണക്കുകളാണ് ഭരണകക്ഷികളെല്ലാം പുറപ്പെടുവിക്കാറുള്ളത്. എന്നാൽ തുടർന്നുള്ള ഉന്നതവിദ്യാഭ്യാസ കാലയളവിലെ ശതമാന കണക്കുകളെ കുറിച്ചുള്ള പരാമർശങ്ങളോ പ്രസ്താവനകളോ ഉണ്ടാവാറില്ല. പ്രൈമറിതലം മുതൽ ഒരു കുട്ടി ആർജിക്കേണ്ട അറിവുകളും നൈപുണികളും തുടർന്നുള്ള കരിയറുകളും നേടിയിട്ടുണ്ടോ എന്ന കണക്കുകളും അന്വോഷണങ്ങളും വിജയ ശതമാനമൊന്നും ചർച്ച ചെയ്യാറുമില്ല. അതുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസം വഴി ആർജിക്കേണ്ട അറിവുകൾ കരസ്ഥമാക്കാത്തതും വ്യാവസായിക മേഖലക്ക് യോജിച്ച നൈപുണികൾ നേടാൻ കഴിയാത്തതുമെല്ലാം ഉന്നതവിദ്യാഭ്യാസ മേഖലയിലെ കുറവുകളായാണ് കണക്കാക്കപ്പെടുന്നത്.
സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങൾ ദ്രുതഗതിയിൽ പ്രകടമാകുന്ന ഇൻഡസ്ട്രികളിൽ അവർക്കനുയോജ്യരായ സ്കിൽ ഓറിയന്റേഷൻ നിലവിലെ അക്കാദമിക സാഹചര്യങ്ങൾകൊണ്ട് കാംപസുകളിൽ നടക്കാത്തത് കാംപസും ഇൻഡസ്ട്രിയും തമ്മിലുളള പൊരുത്തക്കേടിനെയാണ് സൂചിപ്പിക്കുന്നത്. അത് വിദ്യാർഥികളുടെ കരിയർ മോഹത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ പ്രേരിതമല്ലാത്ത അക്കാദമിക ബോഡികളും ശാസ്ത്ര സാഹിത്യ നൈപുണികൾ നേടിയെടുക്കാനുള്ള സാമൂഹിക സാഹചര്യങ്ങളും സൗകര്യങ്ങളും ഓരോ കാംപസിലും ഉറപ്പു വരുത്തുന്നതോടൊപ്പം ക്ലറിക്കൽ ഭാരങ്ങളിൽ നിന്ന് അധ്യാപക സൂഹത്തെ പൂർണമായി മോചിപ്പിച്ച് അധ്യാപന മേഖലയെ ത്വരിതപ്പെടുത്തുന്ന പ്രവർത്തന പരിപാടികളിലേക്കാണ് ഉന്നത വിദ്യാഭ്യാസം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അപ്പോൾ മാത്രമാണ് നാലു വർഷ ബിരുദവും തുടർപഠന പ്രക്രിയകളുമെല്ലാം ഊർജിതമാവുക.
ബോംബെ ഐ.ഐ.ടി പ്രൊഫസറും എഴുത്തുകാരനുമായ ഡോ. മിലിൻഡ് സൊഹാനി ലേഖനത്തിൽ പറയുന്നത് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ വിദേശ രാജ്യങ്ങളിൽ ഫീസിനത്തിൽ ചെലവഴിക്കുന്നത് 6 ബില്യൺ ഡോളർ അഥവാ 45,000 കോടി രൂപയാണന്നും അവ പുതിയ 10 ഐ.ഐ.ടികൾ അല്ലെങ്കിൽ ജെ.എൻ.യുകൾ സ്ഥാപിക്കുന്നതിന് മതിയായ തുകയാണെന്നും വിലയിരുത്തുന്നു. 2004-‐09 കാലയളവിൽ സ്ഥാപിച്ച 8 പുതിയ ഐ.ഐ.ടികളിൽ 67 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ് എന്നാണ് 2014--- ‐19 വരെയുള്ള കാലയളവിനെ കേന്ദ്രീകരിച്ചുള്ള സി.എ.ജി അവലോകനത്തിൽ വെളിപ്പെടുത്തുന്നത്. ഈയൊരു സാഹചര്യത്തിൽ വിദേശ സർവകലാശാല ആഗമനത്തെ സമഗ്രമായാണ് വിലയിരുത്തേണ്ടതും മനസിലാക്കേണ്ടതും. യു.കെയിൽ പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യാർഥികളിൽ നടത്തിയ സർവേയിൽ 98 ശതമാനവും പറയുന്നത് രാജ്യത്ത് നിലനിൽക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയവും വിദേശത്തേക്ക് ചേക്കേറുന്നതിനുള്ള പ്രധാന കാരണമായി പറയുന്നു.
ലോക സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 163 ൽ 126-ാം സ്ഥാനത്തും ആഗോള പട്ടിണി സൂചിക റിപ്പോർട്ടിൽ 125 ൽ 111-ാം സ്ഥാനത്തും ആഗോള മാനവ വികസന സൂചികയിൽ ഇന്ത്യ 191-ൽ 132-ാം സ്ഥാനത്തുമാണുള്ളത്. രാജ്യത്തിന്റെ വികസനവും പുരോഗതിയും കാവിവൽകരിക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ വിദേശ രാജ്യങ്ങളെ തേടിയുള്ള യാത്രകൾ സ്വഭാവികമായിരിക്കും. ഈയൊരു ദുഷ്കര സാഹചര്യത്തിലേക്ക് മതേതര ഇന്ത്യയെ കൊണ്ടെത്തിച്ചതും ഉന്നതവിദ്യാഭ്യാസ മേഖലയിൽ അസമത്വം സൃഷ്ടിക്കാനും കാരണമാകുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഓൾ ഇന്ത്യ സർവേ ഓൺ എജ്യുക്കേഷൻ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത് മുസ് ലിം സമുദായത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരായ ആളുകൾ കൊഴിഞ്ഞു പോകുന്നത് എന്നാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് നടക്കുന്നത് എന്നും 2019-‐20 കാലയളവിൽ നടത്തിയ സർവേയെക്കാൾ 8% കുറവാണ് മുസ്ലിം വിദ്യാർഥികളിൽ ഉണ്ടായിരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പട്ടികജാതി പട്ടികവർഗ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ കൊഴിഞ്ഞുപോക്കിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കടുത്ത സാമ്പത്തിക അസമത്വങ്ങൾ നിലനിൽക്കുന്ന സാമൂഹിക സാഹചര്യത്തിൽ വിദേശ സർവകലാശാലകളെ ആശ്രയിക്കുന്നത് ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായിരിക്കുമെന്നതും വസ്തുതയാണ്.
കേരളം പോലൊരു സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച കണക്കുകളിൽ പറയുന്നത് കഴിഞ്ഞവർഷം വിദ്യാർഥി വിസയിലൂടെ വിദേശത്തേക്ക് കുടിയേറിയത് 13 ലക്ഷത്തിലധികമാണ് എന്നും അതിൽ 4.2 ശതമാനം കേരളത്തിൽ നിന്നുമാണ്. ഇതുവഴി 10,000 കോടി രൂപയുടെ നഷ്ടമാണ് പ്രതിവർഷം സംസ്ഥാനത്തിനുണ്ടാകുന്നതെന്നും ധനമന്ത്രി കെ.എൻ ഗോപാലൻ നിയമസഭയിൽ പറഞ്ഞു. 2025 ഓടെ ഉപരിപഠനത്തിന് വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം 20 ലക്ഷം കവിയുമെന്നും ബ്രിട്ടിഷ് കൗൺസിൽ പുറപ്പെടുവിച്ച പഠന റിപ്പോർട്ടിലും പറയുന്നു. ഈ കണക്കുകളുടെ സാമ്പത്തിക നഷ്ടങ്ങൾക്കുള്ള പരിഹാരം വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക് കൊണ്ടുവരിക മാത്രമല്ല മറിച്ച് മാനവ വിഭവശേഷിയിലുള്ള വർധനവ് ഉണ്ടാക്കിയെടുക്കൽ കൂടിയാണ്. ഒരു രാജ്യത്തിന്റെ പുരോഗതിയും വികസനവും കുടികൊള്ളുന്നത് ആ രാജ്യത്തിന്റെ മാനവ വിഭവശേഷിയുടെ വർധനവിലും കൂടിയാണ്. അതിന് സമഗ്രവും കുറ്റമറ്റതുമായ വിദ്യാഭ്യാസം നൽകേണ്ടതുമുണ്ട്.
ബ്രിട്ടിഷ് ഇന്ത്യയിൽ ഇംഗ്ലിഷ് വിദ്യാഭ്യാസം സവർണ വിഭാഗത്തിന് മാത്രമായാണ് നൽകിയിരുന്നത്. അതുവഴി ഇന്ത്യയിലെ താഴെ തട്ടിലുള്ള ജനതയോട് സംവദിച്ച് അവരെ കൊള്ളയടിക്കാനുള്ള മോഹമായിരുന്നു അതിനു പിന്നിൽ. എന്നാൽ സവർണ വിഭാഗത്തിന് ലഭിച്ച ഇംഗ്ലിഷ് വിദ്യാഭ്യാസം താഴേ തട്ടിലേക്കിറങ്ങുകയാണുണ്ടായത്. ഡൗൺവേഡ് ഫിൽട്രേഷൻ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ താഴെ തട്ടിലുള്ള ജനവിഭാഗങ്ങൾ വിദ്യ നേടുക വഴി ബ്രിട്ടിഷ് ആധിപത്യത്തെ ചെറുക്കുന്നതിലേക്കും തുടർന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി പ്രയത്നിക്കുന്നതിലേക്കും നയിച്ചു. കാലം ഒരുപാട് മുന്നോട്ടു പോയെങ്കിലും ഉന്നത പഠനത്തിനായി വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യം നിലനിൽക്കുന്നത് സ്വദേശത്തുള്ള വിദ്യാഭ്യാസ പ്രക്രിയ കുറ്റമറ്റതാക്കേണ്ടതിന്റെ അനിവാര്യതെയാണ് സൂചിപ്പിക്കുന്നത്. ഇതിനെ സാമ്പത്തിക നേട്ടത്തിന്റേയും കോട്ടത്തിന്റേയും കോണിലൂടെയല്ല നോക്കികാണേണ്ടത്. കാരണം വിജ്ഞാനം മനുഷ്യന്റെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളതാണല്ലോ.
ഇന്ത്യയിൽ യു.ജി.സിയുടെ പട്ടികയിലുള്ള എണ്ണൂറിൽപരം യൂനിവേഴ്സിറ്റികളിൽ ഏകദേശം പകുതിയോളം സ്വകാര്യ മേഖലയുടെ സംഭാവനയാണ്. 2000 ത്തിൽ വാജ്പേയി സർക്കാരിന്റെ കാലത്താണ് ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള അംബാനി-‐ ബിർള റിപ്പോർട്ട് വന്നത്. വിദ്യാഭ്യാസം ലാഭകരമായ ഒരു കമ്പോളമാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. അതുകൊണ്ടു തന്നെ കമ്പോളവൽകൃത സാഹചര്യത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തെ മോചിപ്പിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഇന്ത്യൻ വിദ്യാഭ്യാസത്തെ കൊണ്ടെത്തിക്കാനുള്ള സമഗ്രമായ ഇടപെടലുകളെയാണ് സ്വാഗതം ചെയ്യേണ്ടത്.

(എം.ഇ.എസ് മമ്പാട് കോളജ് അസി. പ്രൊഫസറാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  3 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  3 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  3 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  3 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago