HOME
DETAILS

തമിഴ്‌നാട്ടില്‍ മഠാധിപതിയെ ബ്ലാക് മെയില്‍ ചെയ്ത കേസ്; രണ്ട് ബിജെപി നേതാക്കളടക്കം നാലുപേര്‍ അറസ്റ്റില്‍

  
backup
March 03 2024 | 01:03 AM

four-people-including-two-bjp-leaders-got-arrested-in-tamilnadu

തമിഴ്‌നാട്ടില്‍ മഠാധിപതിയെ ബ്ലാക് മെയില്‍ ചെയ്ത കേസ്; രണ്ട് ബിജെപി നേതാക്കളടക്കം നാലുപേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ മഠാധിപതിയെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ രണ്ട് ബിജെപി നേതാക്കളടക്കം നാല് പേര്‍ അറസ്റ്റില്‍. തമിഴ് ശൈവ മഠമായ ധര്‍മ്മപുരം അധീനം നല്‍കിയ പരാതിയിലാണ് പൊലിസ് നടപടി. അശ്ലീല ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ ഉപയോഗിച്ച് ധര്‍മ്മപുരം മഠാധിപതി ശ്രീ ല ശ്രീ മസിലാമണി ദേശിക ജ്ഞാനസംപന്ദ പരമാശാര്യ സ്വാമിയെ ബ്ലാക് മെയില്‍ ചെയ്യുന്നുവെന്ന് കാണിച്ച് സഹോദരനാണ് പരാതി നല്‍കിയത്.

കേസില്‍ കൊടിയരസു, ശ്രീനിവാസ്, വിനോദ്, വിഘ്‌നേഷ് എന്നിവരെയാണ് മയിലാടുതുറൈ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ വിനോദ് ബിജെപിയുടെ തഞ്ചാവൂര്‍ നോര്‍ത്ത് യൂത്ത് വിങ് സെക്രട്ടറിയും, വിഘ്‌നേഷ് ജില്ല സെക്രട്ടറിയുമാണ്.

മഠാധിപതിയുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം കൈവശമുണ്ടെന്ന് പറഞ്ഞ് മഠത്തില്‍ ജോലി ചെയ്യുന്ന വിനോദും, സെന്തിലും വാട്‌സ്ആപ്പ് വഴി തന്നെ ബന്ധപ്പെട്ടെന്നും വലിയ തുക നല്‍കിയില്ലെങ്കില്‍ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ വിരുതഗിരി പറഞ്ഞു. പൊലിസിനെ അറിയിച്ചാല്‍ അക്രമം നടത്തുമെന്നും കൊന്നുകളയുമെന്നും പ്രതികള്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഫെബ്രുവരി 25ന് അന്വേഷണം ആരംഭിച്ച പൊലിസ് ഐപിസി സെക്ഷന്‍ 120 (ബി), 307,506 (ഐ.ഐ)389 എന്നിവ പ്രകാരമാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago