HOME
DETAILS

ക്രൈസ്തവ-മുസ് ലിം ബന്ധവും പൂഞ്ഞാറിലെ വർഗീയ വിഭജനവും

  
backup
March 07 2024 | 00:03 AM

christian-muslim-relationship-and-communal-division-in-poonjar

അഡ്വ.ജോഷി ജേക്കബ്

വർഗീയത രാജ്യത്തെ പിടികൂടിയിരിക്കുകയാണ്. മതങ്ങൾക്കെല്ലാം വർഗീയ ഉള്ളടക്കമുള്ളതുകൊണ്ടല്ല വർഗീയത രാജ്യത്ത് പ്രബലമായിത്തീർന്നത്. ഹിന്ദുത്വ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായി വർഗീയത അടിച്ചേൽപ്പിക്കുന്നതിന് ഹിന്ദുമതത്തിലെ ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നതും ഇതര മതവിശ്വാസങ്ങളെ പ്രകോപനപരമായി എതിർക്കുന്നതും വർഗീയ ലഹളയുണ്ടാക്കുന്നതുമായ ഇടപെടലുകളാണ് നടന്നുവരുന്നത്.


ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ബ്രിട്ടീഷുകാർ ആവിഷ്‌കരിച്ചത്. ഹിന്ദുക്കളും മുസ് ലിംകളും തമ്മിൽ പ്രശ്‌നങ്ങളുണ്ടാക്കുവാനും അത് ആളിക്കത്തിക്കുവാനും ബ്രിട്ടീഷ് അധികാരികൾ കിണഞ്ഞുശ്രമിക്കുകയുണ്ടായി. ബാബരി മസ്ജിദ് ചരിത്രം ഇക്കാര്യം വ്യക്തമാക്കുന്നു. 19-ാം നൂറ്റാണ്ടിൽ അയോധ്യാ പ്രദേശത്തുള്ള ഹിന്ദു-_ഇസ് ലാംമത വിശ്വാസികൾ ബാബരിയുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പിൽ എത്തിച്ചേരുകയും കരാറിൽ ഒപ്പിടുകയും ചെയ്തു. എന്നാൽ ഇത് അറിഞ്ഞ ബ്രിട്ടിഷ് അധികാരികൾ കരാറിൽ ഒപ്പുവച്ച ഇരുഭാഗത്തെയും ആളുകളെ മരത്തിൽ കെട്ടിത്തൂക്കി വധശിക്ഷ നടപ്പാക്കി.


ഇന്ത്യയുടെ ചരിത്ര വിശകലനത്തിലെ ഏറ്റവും പ്രധാനഘടകം ജാതിയാണ്. സ്വാതന്ത്ര്യപോരാട്ടത്തിൽ ഒരുപാട് ബ്രാഹ്മണരും സവർണ വിഭാഗത്തിൽപ്പെട്ടവരും ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ ആദിവാസി, ദലിത്, മറ്റു പിന്നോക്കവിഭാഗങ്ങളും മുസ് ലിംകളും സമരത്തിൽ പങ്കാളിത്തം വഹിച്ചതിനെ പ്രത്യേകമായി തിരിച്ചറിയേണ്ടതാണ്. ജാതി അസമത്വം വാഴ്ച നടത്തുന്ന സമൂഹത്തിൽ അതിൽനിന്ന് മോചനമാണെന്ന് ധരിപ്പിക്കുന്ന ബ്രിട്ടിഷ് ഭരണത്തിനെതിരേ അണിനിരക്കാൻ അസാമാന്യ ദേശീയബോധവും നീതിബോധവും ഉണ്ടെങ്കിലെ സാധിക്കൂ. അതേസമയം, ബ്രാഹ്മണരും സവർണരുമായ പലയാളുകളും ബ്രിട്ടിഷ് അധികാരത്തോട് സന്ധി ചെയ്തതിന്റെയും ജാതിയിൽ താണവരെയും മുസ് ലിംകളെയും അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടിഷുകാരോട് സഹകരിച്ചതിന്റെയും ചരിത്രവും നമുക്കുണ്ട്.


അഖിലേന്ത്യാതലത്തിലേതുപോലെ മുസ് ലിംവിരുദ്ധത, കേരളത്തിൽ സവർണവാദ പക്ഷപാതികളായ ചിലരൊഴികെ മറ്റാരും ഉപാസിച്ചിട്ടില്ല. മലബാറിൽ ചില അപഭ്രംശങ്ങൾ ഉണ്ടായെങ്കിലും 1921ലെ മലബാർ കലാപത്തെ ഭൂരിപക്ഷം ഹിന്ദുക്കളും മുസ് ലിംകളോട് ഒത്തുചേർന്ന് ബ്രിട്ടിഷ് ഭരണത്തെ എതിർക്കുകയാണ് ചെയ്തത്. തിരുവിതാംകൂറും കൊച്ചിയും ഉൾപ്പെടുന്ന പ്രദേശത്താണെങ്കിൽ മുസ് ലിംകൾ ഹിന്ദുക്കളോടും ക്രൈസതവരോടും ഇഴചേർന്ന് സാമൂഹിക ജീവിതം നയിച്ചവരാണ്. നിവർത്തന പ്രക്ഷോഭം ഈഴവ, ക്രിസ്ത്യാൻ, മുസ് ലിം സമുദായങ്ങൾ ചേർന്ന് തിരുവിതാംകൂറിലെ അധികാര പ്രാതിനിധ്യം കിട്ടുന്നതിനുവേണ്ടി നടത്തിയതാണ്.

ചരിത്രവും പൂർവികതയും ചേർത്ത് പറയുമ്പോൾ കേരളത്തിൽ മുസ് ലിംകളോട് പ്രത്യേക സാമുദായികവിരോധം ക്രൈസ്തവർക്കുണ്ടാകേണ്ട കാര്യമില്ല. ക്രൈസ്തവ മൂല്യങ്ങൾ പ്രത്യേകിച്ചും സത്യസന്ധത, പരസ്‌നേഹം, കരുണ തുടങ്ങിയവ ഉയർത്തിപ്പിടിച്ച നേതാക്കളാണ് നിവർത്തന പ്രക്ഷോഭാനന്തര കേരളാ രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ക്രിസ്തീയ നേതാക്കന്മാർ.

എ.ജെ ജോൺ, ആർ.വി തോമസ്, അക്കമ്മ ചെറിയാൻ, അലക്‌സാണ്ടർ പറമ്പിത്തറ, കെ.സി ഏബ്രഹാം മാസ്റ്റർ, ആനി മസ്‌ക്രീൻ, ടി.എ തൊമ്മൻ തുടങ്ങിയവർ അവരിൽ ചിലരാണ്. എന്നാൽ തുടർന്ന് അധികാരവും പണവും കൂടിക്കുഴഞ്ഞ അധികാര രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ട നേതാക്കൾ സമൂഹത്തിന്റെയും സമുദായത്തിന്റെയും നന്മകളെയും വിശാലമായ താൽപര്യങ്ങളെയും കാറ്റിൽപറത്തുകയാണുണ്ടായത്. അതേസമയം, സംവരണം ലഭിക്കാത്ത സമൂഹങ്ങളിൽ വിദ്വേഷം ജനിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുവാൻ സ്വാതന്ത്ര്യത്തിനുശേഷം ചില ശക്തികൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.

ഇവർ ഊർജം സ്വീകരിക്കുന്നത് വിദ്വേഷത്തിൽനിന്നും ശത്രുതയിൽനിന്നുമാണ്. ഇൗ നീക്കങ്ങൾ മുസ് ലിംകൾക്കെതിരാകുന്നത് ഇത്തരം ശക്തികൾക്ക് സൗകര്യപ്രദവുമാണ്.
1980കൾ മുതൽ ഹിന്ദുത്വവാദികൾ കേരളത്തിൽ ശക്തി സ്വീകരിക്കാൻ ഉപയോഗപ്പെടുത്തിയത് ക്രിസ്ത്യൻ വിരോധമാണ്. നിലയ്ക്കൽ പ്രശ്‌നവും മറ്റു പ്രാദേശിക പ്രശ്‌നങ്ങളും വത്തിക്കാൻ വിദേശ രാഷ്ട്രമാണെന്നും അതിന്റെ തലവനോട് കൂറുപുലർത്തുന്ന ബിഷപ്പുമാരും വിശ്വാസികളും രാജ്യസ്‌നേഹമില്ലാത്തവരാണെന്നും പ്രചാരം നടത്തിയത് ആർ.എസ്.എസും ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തുമാണ്.

കൂടാതെ, മീനച്ചിൽ താലൂക്കിൽ, പല സ്ഥലത്തും ക്രൈസ്തവ സമുദായത്തിലെ വ്യക്തികളുടെ പുരയിടങ്ങളിൽ എന്തെങ്കിലും പ്രതിമകൾ സ്ഥാപിച്ചും വിഗ്രഹങ്ങൾ കുഴിച്ചെടുത്തുവെന്ന് പറഞ്ഞും(ഉഴവൂരിലെ സംഭവം ഉദാഹരണമാണ്) അല്ലാതെയുമെല്ലാം തർക്കങ്ങൾ ഉണ്ടാക്കിയതും മറ്റാരുമല്ല.
കഴിഞ്ഞ ദിവസം പൂഞ്ഞാർ സെന്റ് മേരിസ് ഫൊറാന പള്ളി പരിസരത്തുണ്ടായ അനിഷ്ട സംഭവം അനാവശ്യ പ്രതികരണത്തിലൂടെ ഭിന്നിപ്പിലേക്കും വിഭജനത്തിലേക്കും വഴിനടത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ വിഷയത്തിൽ ഏകപക്ഷീയമായി സംസാരിക്കുകയുണ്ടായി.

സംഭവത്തിന് പിന്നിൽ ഒരു മതത്തിൽ പെട്ടവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളുടെ ഐക്യവും സത്യവും കണക്കിലെടുത്ത് അവധാനതയോടെയാണോ പ്രതികരിച്ചതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. പ്രത്യേകിച്ചും ഒരു സമുദായത്തെ കുറ്റക്കാരാക്കുന്ന സത്യവുമായി നിരക്കാത്ത സംഭവമാകുമ്പോൾ.


ഇസ് ലാമിക തീവ്രവാദികളെന്ന് പറയുന്നവർ പ്രശ്‌നമുണ്ടാക്കിയെന്ന് പറഞ്ഞ് കെ.സി.ബി.സിയും ചില പുരോഹിതന്മാരും സമുദായ ഭിന്നതയുണ്ടാക്കുവാൻ ശ്രമിക്കുകയാണ്. ആരാധാനാലയത്തിന്റെ പവിത്രത പരിഗണിക്കാതെയും ആരാധാനാ സ്വാതന്ത്ര്യത്തെ മാനിക്കാതെയും 12-ാം ക്ലാസ് വിദ്യാർഥികൾ പെരുമാറുകയും അതിനെ ചോദ്യം ചെയ്ത പുരോഹിതനെ കാറിടിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ആ വിദ്യാർഥികളിൽ ക്രിസ്ത്യൻ, ഹിന്ദു, മുസ് ലിം സമുദായങ്ങളിൽ പെട്ടവരുണ്ട്.

അനിഷേധ്യമായ ഇൗ സത്യം എന്തുകൊണ്ടാണ് ക്രൈസ്തവ സമൂഹത്തിലെ വ്രണിതർ മറച്ചുവയ്ക്കുന്നതെന്ന ചോദ്യം ഉയരുന്നു. മുസ് ലിം തീവ്രവാദികളെന്ന് പറയുകയാണെങ്കിൽ ക്രിസ്ത്യൻ-ഹിന്ദു വിദ്യാർഥികൾ എന്തുകൊണ്ട് മുസ് ലിം തീവ്രവാദികളുടെ പ്രവൃത്തിയിൽ ചേർന്നുവെന്ന് വിശദീകരിക്കേണ്ടിവരും. അപ്രകാരം ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.

പൊതുരംഗത്തുള്ള ഒരു കത്തോലിക്കാ വിശ്വാസിയോട് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ ‘അവന്മാർ വല്യ ശല്യമാണ്. അവർക്കെതിരേ ആരെങ്കിലും ചെയ്യേണ്ടതല്ലേ’ എന്നാണ് പ്രതികരിച്ചത്. ‘അവന്മാരുടെ പള്ളിയിൽ കയറി ഇപ്രകാരം ചെയ്യാൻ സമ്മതിക്കുമോ’ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇത്തരത്തിൽ യുക്തിഹീനമായി അപഗ്രഥിക്കുന്ന വ്യക്തികൾ വിശ്വാസികൾക്കിടയിൽ വർധിച്ചുവരുന്ന കാഴ്ചയാണെങ്ങും.
ഇതിനു സമാന സംഭവം 1959ലെ വിമോചന സമരക്കാലത്തുണ്ടായിരുന്നു. അന്ന് വിദ്യാർഥി-_യുവജന പ്രസ്ഥാനത്തിന്റെ നേതാവായ വയലാർ രവി പാലായ്ക്ക് സമീപം താവളമടിച്ച അവസരത്തിലാണ്,

മീനച്ചിലാറിന്റെ പൂഞ്ഞാർ കൈവഴിക്ക് സമാന്തരമായി ഒഴുകുന്ന തൃക്കോവിലാറിന്റെ തീരമായ തീക്കോയിൽ ഒരു കുട്ടി ബസിൽനിന്ന് താഴെ വീണ് മരിച്ചത്. അത് കമ്യൂണിസ്റ്റുകാർ തള്ളി താഴെയിട്ടതാണെന്ന് വയലാർ രവി അന്ന് പ്രസ്താവന ഇറക്കി, സമരത്തെ ശക്തിപ്പെടുത്താൻ ശ്രമമുണ്ടായി. പെൺകുട്ടി തിരക്കിനിടയിൽ വീണതാണെന്ന് നാട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ കമ്യൂണിസ്റ്റ് സർക്കാരിന്റെ നാട്ടിലെ അടിച്ചമർത്തലിനെതിരേ സമരമുഖത്ത് അണിനിരന്ന കത്തോലിക്കാ സമുദായം ആ നുണ സത്യമായി പ്രചരിപ്പിക്കുകയായിരുന്നു.


ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ ക്രൈസ്തവ ആരാധാനാലയത്തെ ശല്യപ്പെടുത്തിയ "തീവ്രവാദി'കളെക്കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി. ഹിന്ദുത്വവാദികളുടെ ഇത്തരം സമീപനം വ്യക്തിപരമായ താൽപര്യത്തെക്കാൾ ഫാസിസ്റ്റ് ആശയത്തിന്റെ മനുഷ്യവിരുദ്ധ പ്രകാശനമാണെന്ന് തിരിച്ചറിയണം. ഏതുവിധേനയും സമുദായങ്ങളെ തമ്മലടിപ്പിക്കാനും ഭിന്നിപ്പിക്കാനും കിണഞ്ഞു ശ്രമിക്കുന്ന ബി.ജെ.പിയുടെ ശ്രമം അത്യന്തം അപകടകരമാണ്.
സത്യം, നീതി, സാഹോദര്യം, കരുണ, പരസ്‌നേഹം തുടങ്ങിയ ക്രൈസ്തവ മൂല്യങ്ങൾ ലോകമൊട്ടുക്കും ആദരിക്കപ്പെട്ടിട്ടുള്ളതാണ്.

മദർതെരേസയും ഫാ. ഡാമിയനും ഫ്രാൻസിസ് അസീസി പുണ്യാളനും തുടങ്ങിയ ക്രിസ്തുവിന് നൂറ്റാണ്ടുകൾ കഴിഞ്ഞും സാക്ഷ്യംവഹിച്ച വിശുദ്ധരാണ് സമൂഹത്തിൽ ക്രിസ്തുമതത്തെ മതിപ്പുള്ളതാക്കുന്നത്.ത്യാഗത്തിന്റെ അങ്ങേയറ്റമായ മദർതെരേസയെപ്പോലും വെറുതെ വിടാൻ ഹിന്ദുത്വവാദികളുടെ ക്രൈസ്തവ വിരുദ്ധ രാഷ്ട്രീയം അവരെ സമ്മതിച്ചിട്ടില്ല.

നേരെ മറിച്ച്, വെറുപ്പും വിദ്വേഷവും തിരിച്ചടിക്കാനുള്ള ആഹ്വാനവും സമൂഹത്തിൽ ക്രൈസ്തവ വിഭാഗത്തിലുള്ള മതിപ്പ് കുറയുന്നതിന് മാത്രമേ ഇടയാക്കൂ. വ്യാജ ചരിത്രനിർമിതിയുടെ കെണികളിൽ വീഴാതെ നോക്കേണ്ടിയിരിക്കുന്നു. കലഹിക്കാതെ സ്നേഹത്തോടെ കഴിയുവാനുള്ള സാഹചര്യം ഒരുക്കാനാണ് നേതാക്കൾ ശ്രമിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  41 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  43 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago