കടമെടുപ്പ് പരിധി: അധിക തുക നല്‍കാനാവില്ല, കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം; ചര്‍ച്ച പരാജയം
കടമെടുപ്പ് പരിധി: അധിക തുക നല്‍കാനാവില്ല, കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം; ചര്‍ച്ച പരാജയം
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാനം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കേരളം ആവശ്യപ്പെട്ട അധിക തുക നല്‍കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അധികമായി 19,370 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
നേരത്തെ, കേരളത്തിന് 13600 കോടി കടമെടുക്കാന്‍ അനുമതി സുപ്രിംകോടതി നല്‍കിയിരുന്നു. കേരളം നല്‍കിയ ഹിജി സുപ്രിം കോടതി പരിഗണിക്കുന്നതിനിടെ 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രവും അറിയിച്ചു.
നേരത്തെ കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ചയില്‍ ചില ഉപാധികളോടെ കേരളത്തിന് ഈ തുക കടമെടുക്കാമെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. സുപ്രിം കോടതിയിലെ ഹരജി പിന്‍വലിക്കണമെന്നായിരുന്നു പ്രധാന ഉപാധി. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ഉപാധിയില്‍ കേന്ദ്രത്തിനെ സുപ്രിം കോടതി വിമര്‍ശിക്കുകയും ഉപാധി മാറ്റിവെക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനുള്ള അവകാശം കേരളത്തിനുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."