HOME
DETAILS

വാക്‌സിന്‍  വരുന്നു സംസ്ഥാനങ്ങളില്‍  ഡ്രൈ റണ്‍ ഇന്നു മുതല്‍

  
backup
January 02 2021 | 03:01 AM

%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d
 
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ പുതിയ പ്രതീക്ഷ നല്‍കി രാജ്യത്ത് കൊവിഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി. 
ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനാണ് അടിയന്തിര ഉപയോഗത്തിനുള്ള അനുമതിക്കായി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 
ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി കൂടി ലഭ്യമാകുന്നതോടെ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണ നടപടികള്‍ക്കു തുടക്കമാകും. 
ഭാരത് ബയോടെക്, ഫൈസര്‍ എന്നീ കമ്പനികള്‍ കൂടി വാക്‌സിന്‍ വികസിപ്പിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഉടന്‍ അനുമതി ലഭിച്ചേക്കും. 
ഫൈസര്‍ വാക്‌സിന്‍ സംബന്ധിച്ച അപേക്ഷയില്‍ വിദഗ്ധ സമിതി പരിശോധന തുടരുകയാണ്. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. 
വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ ഇന്നു മുതല്‍ സംസ്ഥാനങ്ങളില്‍ ആരംഭിക്കും. കോവിഷീല്‍ഡ് വാക്‌സിന് 62 ശതമാനം മുതല്‍ 90 വരെ ഫലപ്രാപ്തിയുണ്ടെന്നാണ് യു.കെ, ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ഫലം. മുന്‍ഗണനാ വിഭാഗത്തിലെ 30 കോടി പേര്‍ക്ക് ഓഗസ്റ്റിനു മുന്‍പായി വാക്‌സിന്‍ നല്‍കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.
 വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും മുന്‍ഗണനാ വിഭാഗക്കാര്‍ക്കു സൗജന്യമായിരിക്കാനാണ് സാധ്യത. കേന്ദ്ര സര്‍ക്കാരിന് ഒരാള്‍ക്കുള്ള ഡോസിന് 440 രൂപയും സ്വകാര്യ വിപണയില്‍ ഇത് 700 മുതല്‍ 800 രൂപ വരെയുമായിരിക്കുമെന്നാണ് സെറം സി.ഇ.ഒ. അദാര്‍ പൂനെവാല അറിയിച്ചിരിക്കുന്നത്. 
കമ്പനികളില്‍നിന്നു വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വാങ്ങി സംസ്ഥാനങ്ങള്‍ക്കു കൈമാറും. വ്യക്തികള്‍ക്കു സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങാന്‍ നിലവില്‍ അനുമതിയില്ല.
 75 മില്യന്‍ ഡോസ് വാക്‌സിന്‍ തയാറാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണ വികസന വിഭാഗം ഡയറക്ടര്‍ ഉമേഷ് ഷാലിഗ്രാം അറിയിച്ചു. ജനുവരി ആദ്യവാരത്തോടെ ഇത് 100 മില്യനാവും. സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയതിലൂടെ സ്വയം രൂപപ്പെട്ടോ വാക്‌സിന്‍ നല്‍കിയോ ആന്റിബോഡി രൂപപ്പെടുത്തി സമൂഹ പ്രതിരോധശേഷിയുണ്ടാക്കുകയാണ് കൊവിഡിനെ നേരിടാനുള്ള ഏക മാര്‍ഗം. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  12 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  21 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  26 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago