HOME
DETAILS
MAL
പെരുകുന്ന ആശങ്ക: 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍; എറണാകുളത്ത് 16 രോഗികള്‍, നാലുപേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
backup
January 02 2022 | 13:01 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇതില്‍ 9 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 32 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.
4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ മൂന്നു പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കു കൂടി ഒമിക്രോണ്‍ ബാധിക്കുന്ന സ്ഥിതി ആശങ്കയുളവാക്കുന്നതാണ്. കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."