HOME
DETAILS

വാർഷികങ്ങളുടെ 2022

  
backup
January 04 2022 | 04:01 AM

%e0%b4%b5%e0%b4%be%e0%b5%bc%e0%b4%b7%e0%b4%bf%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-2022

രാമചന്ദ്ര ഗുഹ

ഈ വർഷം, അതായത് 2022 വാർഷികങ്ങളുടെ വർഷമാണ്. അരബിന്ദോയുടെ 150ാം ജന്മവാർഷികമാണ്. നിസഹകരണസമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി അറസ്റ്റ്‌ ചെയ്യപ്പെട്ടതിന്റെ നൂറാം വർഷവും ക്വിറ്റ് ഇന്ത്യാപ്രസ്ഥാനത്തിന്റെ 80ാം ആണ്ടും സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികവും ഇന്തോ-ചൈന യുദ്ധത്തിന്റെ അറുപതാം വർഷവും പൂർത്തിയാവുന്ന കൊല്ലമാണ് 2022.


തീർച്ചയായും, ഇൗ വാർഷികങ്ങൾ നമ്മുടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഭരണകൂടവും തികഞ്ഞ പൊങ്ങച്ചത്തോടെയും ആർഭാടത്തോടെയും കൊണ്ടാടുമെന്ന് നിസ്സംശയം പറയാം. മാത്രമല്ല, ഓരോ ചടങ്ങും നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ ഉപയോഗിക്കുമെന്നും നമുക്കറിയാം. അരബിന്ദോയുടെ ആത്മീയപ്രഭാവത്തെക്കുറിച്ചും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗോജ്ജ്വല ജീവിതത്തെക്കുറിച്ചും ഇന്ത്യയുടെ ജനാധിപത്യപാരമ്പര്യത്തിന്റെ ആഴവും പരപ്പും എടുത്തുപറഞ്ഞ് പ്രധാനമന്ത്രി കത്തുന്ന പ്രഭാഷണങ്ങൾ നടത്തും. വൈദേശികശക്തികൾക്കെതിരേ കരുതിയിരിക്കുന്ന തന്റെ സർക്കാരിന്റെ ജാഗ്രതയെക്കുറിച്ച് വാതോരാതെ സംസാരിക്കും.
എന്നിരുന്നാലും ഒരു വാർഷികം മാത്രം പ്രധാനമന്ത്രിയുടെ ഔദ്യോഗിക ആഘോഷ പട്ടികയിലുണ്ടാകാൻ സാധ്യതയില്ലെന്നു കാരുതാതെ വയ്യ. 2002 ഫെബ്രുവരി-മാർച്ച് മാസത്തിൽ ഗുജറാത്തിൽ നടന്ന വർഗീയ കലാപത്തിന്റെ 20ാം വാർഷികമാണ് ഈ വർഷം. ''കലാപം'' എന്ന വാക്ക് പര്യായോക്തമാണ്; അതായത് പരുഷമായ കാര്യങ്ങളെ മൃദുവായി പറയാൻ ഉപയോഗിക്കുന്ന വാക്ക് എന്നു സാരം. യഥാർഥത്തിൽ വംശഹത്യ എന്നാണ് ഗുജറാത്ത് കലാപത്തെ വിളിക്കേണ്ടത്. ഒരു പ്രത്യേക മതസമുദായത്തെ കൊന്നൊടുക്കലായിരുന്നല്ലോ ഗുജറാത്തിൽ സംഭവിച്ചത്.


ഗുജറാത്തിൽ മുസ്‌ലിംകൾക്കെതിരേ നടന്ന വംശഹത്യയും അതിനും പതിനെട്ടു വർഷങ്ങൾക്ക് മുമ്പ് 1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നടന്ന സിഖ് വംശഹത്യയും തമ്മിൽ ചരിത്രകാരൻമാർക്ക് പല സാമ്യതകളും തോന്നാം. 1984ൽ തന്റെ സിഖ് വംശജരായ സുരക്ഷാഭടൻമാരുടെ വെടിയേറ്റാണ് ഇന്ദിരാഗന്ധി കൊല്ലപ്പെട്ടത്. ഇന്ദിരയുടെ മരണത്തോടെ കൊലവിളിയുമായി ഇറങ്ങിയ കലാപകാരികൾ കൊന്നൊടുക്കിയ ആയിരക്കണക്കിന് സിഖുകാർ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാരായിരുന്നു. അതുപോലെ തന്നെയായിരുന്നു 2002ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയും. സബർമതി എക്‌സ്പ്രസിലെ യാത്രക്കാരായ 59 തീർഥാടകർ വെന്തുമരിക്കാൻ ഇടയായ സംഭവമാണ് മനുഷ്യത്വരഹിതമായ വംശഹത്യയിൽ അവസാനിച്ചത്. എന്നാൽ കൊല്ലപ്പെട്ടവരാകട്ടെ സബർമതി എക്‌സ്പ്രസിലെ തീപിടുത്തവുമായി യാതൊരുവിധ ബന്ധമില്ലാത്ത സാധാരണക്കാരായ മുസ്‌ലിംകളും.


രണ്ടുസംഭവത്തിലും സംസ്ഥാനഭരണകൂടവും ഭരണകക്ഷിയും അക്രമികളുടെ കൂടെ നിന്നു. കലാപം അക്രമാസക്തമാവാനും പടരാനും അതൊരു വംശഹത്യയായി മാറാനും ഭരണാധികാരികളും ഭരണകൂടവും കൂട്ടുനിന്നു. രണ്ടു വംശഹത്യകളും അരങ്ങേറുമ്പോൾ അധികാരത്തിലിരുന്ന രണ്ടുപേർ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും യഥാക്രമം ആ അക്രമങ്ങളിൽനിന്നു നേടാനാവുന്നത്ര രാഷ്ട്രീയമൂലധനം ഉണ്ടാക്കിയെടുത്തു. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ പഴിപറഞ്ഞും കല്ലെറിഞ്ഞും അവർ വിജയം കൊയ്തു.


യഥാർഥത്തിൽ രണ്ടുവംശഹത്യകളും തമ്മിൽ നല്ല സാമ്യമുണ്ട്; അതുപോലെ തന്നെ വ്യക്തമായ വ്യത്യാസങ്ങളും. ഒരുകാര്യമുണ്ട്, വർഷങ്ങൾക്കിപ്പുറം 1984ലെ സിഖുകാരെ പൈശാചികവൽക്കരിക്കുന്നത് കോൺഗ്രസ് അവസാനിപ്പിച്ചു. വർഷങ്ങളെടുത്തു ആ മാറ്റത്തിന്. 1999ൽ കോൺഗ്രസ് അധ്യക്ഷയായി സോണിയാഗാന്ധി പഞ്ചാബിലെത്തി സുവർണക്ഷേത്രം സന്ദർശിച്ചു. അതൊരു പ്രായശ്ചിത്തമായിരുന്നു. എന്നിട്ടും സിഖ് ജനതയോട് പരസ്യമായി മാപ്പുപറയാൻ പിന്നെയും വർഷങ്ങൾ കാത്തിരുന്നു കോൺഗ്രസിന്.
2004ൽ യു.പി.എ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിങ് സിഖ് സമൂഹത്തിനോട് പരസ്യമായി മാപ്പുപറഞ്ഞു. മുൻ കോൺഗ്രസ് പ്രധാനമന്ത്രിക്ക് അറിവുള്ള കാര്യമായിട്ടും കലാപം തടയാൻ ശ്രമിക്കാതിരുന്നതിനാണ് മൻമോഹൻ സിങ് മാപ്പുപറഞ്ഞത്. 2005 ഒാഗസ്റ്റിൽ പാർലമെന്റിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു- 'സിഖ് സമുദായത്തോട് പരസ്യമായി മാപ്പുപറയുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. ആ സമുദായത്തോട് മാത്രമല്ല എന്റെ ഖേദപ്രകടനം, മറിച്ച് ഈ രാജ്യത്തോടാണ്. കാരണം 1984ൽ സംഭവിച്ചത് ഒരൊറ്റ രാജ്യം എന്ന് നമ്മുടെ ഭരണഘടനയിൽ എഴുതപ്പെട്ട ആശയത്തിന്റെ നിരാകരണമായിരുന്നു'.

(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  16 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  17 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  17 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  17 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  17 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  17 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  17 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  17 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago