HOME
DETAILS
MAL
വിവാദ പ്രസംഗം: സി.പി.എം നാദാപുരം ഏരിയാ സെക്രട്ടറിക്കെതിരേ കേസ്
backup
August 17 2016 | 23:08 PM
നാദാപുരം: ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട പ്രതികള്‍ക്കെതിരേ വിവാദ പ്രസംഗം നടത്തിയ സി.പി.എം നാദാപുരം ഏരിയാ സെക്രട്ടറിക്കെതിരേ പൊലിസ് കേസെടുത്തു. ഏരിയാ സെക്രട്ടറി പി.പി ചാത്തുവിനെതിരേയാണ് ഇന്നലെ പൊലിസ് കേസെടുത്തത്.
കഴിഞ്ഞ ജൂലൈ 30ന് സി.പി.എം തൂണേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ചാത്തു, ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട കേസിലെ പ്രതികളെ വകവരുത്തുമെന്ന വിവാദ പ്രസംഗം നടത്തിയത്. ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട പ്രതികള്‍ ഏതു മാളത്തിലൊളിച്ചാലും പാര്‍ട്ടി വകവരുത്തുമെന്നാണു പ്രസംഗത്തില്‍ പരസ്യമായി പ്രഖ്യാപിച്ചത്.
യൂത്ത്ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ വധത്തെ തുടര്‍ന്നാണ് അറസ്റ്റെന്നാണു കരുതുന്നത്. നേരത്തെ ഇതു സംബന്ധമായി പൊലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രസംഗത്തിനെതിരേ കേസെടുക്കാന്‍ പൊലിസ് തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."