HOME
DETAILS
MAL
'മത്സ്യമാര്‍ക്കറ്റിലെ സ്ലാബുകള്‍ മാറ്റിസ്ഥാപിക്കണം'
backup
August 17 2016 | 23:08 PM
വടകര: മാര്‍ക്കറ്റ് റോഡിലെ മത്സ്യമാര്ക്കറ്റിനുള്ളിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് എസ്.ടി.യു മത്സ്യ വിതരണ തൊഴിലാളി യൂനിയന്‍ വടകര മത്സ്യ മാര്‍ക്കറ്റ് കമ്മിറ്റി വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് യു. പോക്കര് ഉദ്ഘാടനം ചെയ്തു. മീനത്ത് മൊയ്തു അധ്യക്ഷനായി. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വേളാട്ട് അഹമ്മദ് നിര്‍വഹിച്ചു. സി.എം കരീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.എം മൊയ്തു, പി. നൗഷാദ്, സിറാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."