HOME
DETAILS
MAL
സുപ്രിംകോടതിയില്‍ പോകൂ: കര്‍ഷകരോട് മന്ത്രി
backup
January 05 2021 | 04:01 AM
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ എന്തുവന്നാലും പിന്‍വലിക്കില്ലെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ സുപ്രിംകോടതിയില്‍ പോകാമെന്നും ചര്‍ച്ചയ്ക്കിടെ കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞതായി കര്‍ഷകര്‍.
ഈ സാഹചര്യത്തില്‍ ദീര്‍ഘമായ സമരത്തിന് തയാറെടുക്കാന്‍ പഞ്ചാബിലെ യുവാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കിസാന്‍ മസ്ദുര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സര്‍വാന്‍ സിങ് പാന്ദര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഈഗോ മാത്രമാണുള്ളതെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായും കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
ഇന്നലെ ചര്‍ച്ചയ്ക്കിടെ പലതവണ ഇടവേളകളുണ്ടായി. ഇടവേളകളില്‍ മന്ത്രിമാര്‍ മൂന്നുപേരും മാറിനിന്ന് ചര്‍ച്ചകള്‍ നടത്തി. പതിവുപോലെ സര്‍ക്കാര്‍ ഭക്ഷണം നിരസിച്ച് സമരഭൂമിയിലെ ലങ്കാറില്‍ നിന്നെത്തിച്ച ഭക്ഷണമാണ് കര്‍ഷകര്‍ കഴിച്ചത്. സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്കു വേണ്ടി രണ്ടുമിനിറ്റ് മൗനം ആചരിച്ചാണ് ചര്‍ച്ച തുടങ്ങിയത്.
ഓരോ 16 മണിക്കൂറിലും ഒരു കര്‍ഷകന്‍ വീതം മരിച്ചതായും അതിന്റെ ഉത്തരവാദി സര്‍ക്കാറാണെന്നും ചര്‍ച്ചയില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."