'കേരളത്തിലേത് യോഗിയുടെ പൊലിസിനെക്കാൾ മോശം'
തിരുവനന്തപുരം
യു.പിയിലെ യോഗിആദിത്യനാഥിന്റെ പൊലിസിനേക്കാൾ മോശപ്പെട്ട രീതിയിലാണ് പിണറായിയുടെ പൊലിസ് പ്രവർത്തിക്കുന്നതെന്ന് പോപുലർഫ്രണ്ട്. ആർ.എസ്.എസിനെ വിമർശിക്കുന്നവർക്കെതിരേ നിരവധി കേസുകളാണ് കേരളത്തിലുടനീളം രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലിസിൽ ആർ.എസ്.എസ് സെൽ പ്രവർത്തിക്കുന്നുണ്ടെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ശരിവയ്ക്കുന്ന നടപടികളാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമം വഴി പ്രതീഷ് വിശ്വനാഥ് എന്നയാൾ ആയുധങ്ങൾ പ്രദർശിപ്പിച്ച സംഭവത്തിൽ പരാതി നൽകിയപ്പോൾ കേരളത്തിലല്ല എന്നു പറഞ്ഞ പൊലിസ്, ആർ.എസ്.എസിന്റെ കലാപാഹ്വാനത്തെ വിമർശിച്ച കട്ടപ്പന സ്വദേശി ഉസ്മാൻ ഹമീദിനെ അറസ്റ്റ്‌ചെയ്തിരിക്കുന്നു. ആലപ്പുഴയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസുകാർ ജയ് ശ്രീറാം വിളിപ്പിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കണം.
കലാപാഹ്വാനം നൽകി അണികളെ അക്രമത്തിന് സജ്ജരാക്കി നിർത്തിയിരിക്കുകയാണ് ആർ.എസ്.എസ്. എറണാകുളത്ത് സേവാഭാരതിയുടെ വാഹനത്തിൽ നിന്ന് തോക്ക് പിടികൂടിയതും കുന്നംകുളത്ത് ആയുധം സംഭരിച്ചതും ബീമാപ്പളളിൽ ആയുധവുമായി രണ്ടുപേർ പിടിയിലായതും ഇതിന്റെ ഭാഗമാണെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എ. അബ്ദുൽ സത്താർ, എസ്. മുഹമ്മദ് റാഷിദ്, അബ്ദുൽ റഷീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."