HOME
DETAILS
MAL
അബുദാബിയില്‍ 22,954,610 പേര്‍ക്ക് വാക്സിന് വിതരണം ചെയ്തു
backup
January 13 2022 | 17:01 PM
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33,548 ഡോസ് കോവിഡ്-19 വാക്സിന് വിതരണം ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതോടെ ഇന്നുവരെ നല്‍കിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 22,954,610 ആയി. 100 പേര്‍ക്ക് 242.09 ഡോസ് എന്ന നിരക്കിലാണ് വാക്സിന് വിതരണം ചെയ്യുന്നത്.
സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും വാക്സിന് നല്‍കാനും സാമൂഹിക പ്രതിരോധശേഷി സ്വായത്തമാക്കുവാനും ഉള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് വാക്സിനേഷന് ഡ്രൈവ് നടത്തുന്നത്. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."