പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കെതിരേ കേരള പൊലിസ് എടുത്തത് 500 കേസുകള്‍
കോഴിക്കോട്: കേരള സര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരേയാണെന്ന പൊതുധാരണ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളില്‍ സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി സമരം ചെയ്തവര്‍ക്കെതിരേ എടുത്ത 500 ഓളം കേസുകളുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസെടുത്തത് കൂടുതലും മുസ്‌ലിം സംഘടനകള്‍ക്കെതിരേയാണ്. പൗരത്വ സമരങ്ങള്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി പറയുമ്പോഴാണിതെന്നും ഇതിലൂടെ കേരള സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖമാണ് വ്യക്തമാകുന്നതെന്നും സമിതി ആരോപിച്ചു. പൗരത്വ നിയമഭേദഗതിക്ക് എതിരാണെങ്കില്‍ ഈ കേസുകള്‍ പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എന്‍.സി.എച്ച്.ആര്‍.ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുള്‍ സമദ്, സംസ്ഥാന ട്രഷറര്‍ കെ.പി.ഒ റഹ്മത്തുള്ള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."