കോൺഗ്രസ് പട്ടികയിൽ ഉന്നാവോ പെൺകുട്ടിയുടെ മാതാവും
125 പേരുടെ പട്ടികയിൽ 50
വനിതകൾ
ലഖ്‌നൗ
ഉത്തർപ്രദേശിൽ 50 വനിതകൾ ഉൾപ്പെടെ 125 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഉന്നാവോയിൽ ക്രൂരപീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് ഉൾപ്പെടെയുള്ള വനിതകൾ പട്ടികയിൽ ഇടംനേടി. ഉത്തർപ്രദേശിൽ പാർട്ടിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പട്ടിക പുറത്തുവിട്ടത്.
സ്ഥാനാർഥിപ്പട്ടികയിൽ 40 ശതമാനം യുവാക്കൾക്കും വനിതകൾക്കുമായി മാറ്റിവച്ചതായി പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്ത് പുതിയ രീതിയിലുള്ള രാഷ്ട്രീയം കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. ഓണറേറിയം ഉയർത്താൻ സമരത്തിന് നേതൃത്വം നൽകിയ ആശാ വർക്കർ പൂനം പാണ്ഡെയ്ക്ക് ഷാജഹാൻപൂരിൽ ടിക്കറ്റ് നൽകി.
യു.പിയിൽ അധികാരത്തിലെത്തിയാൽ 12ാം ക്ലാസ് വിദ്യാർഥിനികൾക്ക് സ്മാർട് ഫോണും ബിരുദ വിദ്യാർഥിനികൾക്ക് ഇലക്ട്രിക് സ്‌കൂട്ടറും നൽകുമെന്ന് നേരത്തെ പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു.
ആറു മുദ്രാവാക്യങ്ങളിലൂന്നിയ പ്രകടനപത്രികയും കോൺഗ്രസ് തയാറാക്കിയിട്ടുണ്ട്. സ്വയം ബഹുമാനം, സ്വയം വിശ്വാസം, വിദ്യാഭ്യാസം, ശാക്തീകരണം, സുരക്ഷ, ആരോഗ്യം എന്നിവയ്ക്കാണ് പ്രകടനപത്രിക ഊന്നൽ നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."