HOME
DETAILS

ചര്‍ച്ച അലസി; എന്‍.സി.പി പിളര്‍പ്പിലേക്ക്

  
backup
January 12, 2021 | 4:06 AM

dxvgfdzxgdrzf

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിന്റെ പേരില്‍ എല്‍.ഡി.എഫ് ഘടകകക്ഷിയായ എന്‍.സി.പി പിളര്‍പ്പിലേക്കു തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം പാലാ എം.എല്‍.എ മാണി സി. കാപ്പനും മന്ത്രി എ.കെ ശശീന്ദ്രനും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
രാവിലെ നിയമസഭാമന്ദിരത്തില്‍ വച്ച് മുഖ്യമന്ത്രി അനുനയ നീക്കവുമായി ഇരുവരുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. മുന്നണിയില്‍ ഒരുമിച്ചു പോകണമെന്ന് ഇരുവരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും മാത്രമായി പിന്നീട് യോഗം ചേര്‍ന്നത്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു വേണ്ടി പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി. കാപ്പന്‍ ഇന്നലെ ഈ യോഗത്തില്‍ ആവര്‍ത്തിച്ചു.
നിലവില്‍ സീറ്റ് ചര്‍ച്ചകളൊന്നും ഇടതുമുന്നണിയില്‍ നടന്നിട്ടില്ലെന്നും പുതിയ പാര്‍ട്ടികള്‍ കൂടി വന്ന സ്ഥിതിക്ക് കഴിഞ്ഞ തവണത്തേതുപോലെ നാലു സീറ്റ് എന്നതില്‍ ഉറച്ചുനില്‍ക്കാനോ പാലാ സീറ്റ് സംബന്ധിച്ച് ഉറപ്പൊന്നും പറയാനോ സാധിക്കില്ലെന്നും ശശീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. താന്‍ ഇടതുമുന്നണി വിടാനില്ലെന്നും അദ്ദേഹം പറഞ്ഞതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ഇതോടെ എന്‍.സി.പിയില്‍ പിളര്‍പ്പ് ഉറപ്പായി. രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടായേക്കുമെന്നറിയുന്നു.
അതിനിടെ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കാന്‍ മുന്നണിക്കു കഴിയില്ല. പാലായ്ക്കു പകരം മറ്റൊരു സീറ്റെന്ന ചര്‍ച്ചയില്ല. ജോസ് കെ. മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാല്‍ സീറ്റ് വിട്ടുകൊടുക്കാനാവില്ല. പാലാ സീറ്റില്‍ ജോസ് അവകാശമുന്നയിച്ചപ്പോള്‍ സി.പി.എം പ്രതികരിച്ചില്ല. അതിനെന്തു ന്യായീകരണമാണുള്ളത്? എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും സിതാറാം യെച്ചൂരിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂര്യാതപം: സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് മലപ്പുറം കൊണ്ടോട്ടി സ്വദേശി

Kerala
  •  3 months ago
No Image

അമേരിക്കന്‍ പാസ്‌പോര്‍ട്ടിലും ട്രംപ്; ചരിത്രത്തിലാദ്യമായി സിറ്റിങ് പ്രസിഡന്റിന്റെ ചിത്രവും ഒപ്പുമുള്ള പാസ്‌പോര്‍ട്ട് വരുന്നു

International
  •  3 months ago
No Image

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി; ഓവര്‍ ലോഡ് വരുമ്പോള്‍ ഡ്രിപ്പാകുന്നതെന്ന്

Kerala
  •  3 months ago
No Image

കേരളത്തില്‍ ഭരണമാറ്റമോ...തുടര്‍ച്ചയോ...,; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് 

Kerala
  •  3 months ago
No Image

പെരിയാര്‍ വാലി കനാലില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം: മരണസംഖ്യ മൂന്നായി; വിടപറഞ്ഞ് എമില്‍ സുനിലും

Kerala
  •  3 months ago
No Image

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ച നടന്‍ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി

Kerala
  •  3 months ago
No Image

കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍

Kerala
  •  3 months ago
No Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയെ ഭിത്തിയിലെറിഞ്ഞു, സഹോദരനെ ശ്വാസംമുട്ടിച്ചു; സജിയുടെ കുറ്റസമ്മതമൊഴി പുറത്ത്

Kerala
  •  3 months ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കം

Kerala
  •  3 months ago
No Image

വൈദ്യുതിക്കായി നെട്ടോട്ടം; അപ്പോഴും ചെങ്കുളം പദ്ധതിക്ക് പച്ചക്കൊടിയില്ല 

Kerala
  •  3 months ago