HOME
DETAILS

അറ്റകുറ്റപ്പണി; താമരശ്ശേരി ചുരത്തിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം; 

  
Web Desk
April 29, 2026 | 2:26 AM

traffic restrictions implemented on thamarassery churam

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം. ചുരം റോഡ് നവീകരണ പ്രവർത്തികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ചുരത്തിലെ ആറാം വളവിൽ കഴിഞ്ഞ ദിവസം കൊക്കയിലേക്ക് മറിഞ്ഞ ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് പ്രധാന തടസ്സം. ഇതിനുപുറമെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും ഒരേസമയം നടക്കും.

നിയന്ത്രണങ്ങൾ ഇങ്ങനെ:

മൾട്ടി ആക്സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ചുരത്തിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് ഭാഗികമായ നിയന്ത്രണം ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ മുതൽ പ്രവൃത്തികൾ അവസാനിക്കുന്നത് വരെയാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

ചുരത്തിൽ നാളെ നടക്കുന്ന പ്രധാന പ്രവൃത്തികൾ

ആറാം വളവിൽ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഉയർത്തുന്ന പ്രവൃത്തി. വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് സുരക്ഷാ വല (Net) സ്ഥാപിക്കൽ. ഒമ്പതാം വളവിലെ തകർന്ന സംരക്ഷണ ഭിത്തിയുടെ നിർമ്മാണം. രണ്ടാം വളവിനോട് ചേർന്ന് പുതിയ കൾവർട്ടിന്റെ പണികൾ കൂടി ആരംഭിക്കുന്നു.
ഈ സാഹചര്യത്തിൽ യാത്രക്കാർ പകൽ സമയത്ത് ചുരം ഒഴിവാക്കി ഇതര പാതകൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

അതേസമയം സംരക്ഷണഭിത്തിക്കായുള്ള നിലമൊരുക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. സംരക്ഷണഭിത്തി കെട്ടിയുയർത്തുന്നതിനുവേണ്ടിയുള നിലമൊരുക്കുന്നതിനിടെ വാഹനം താഴേക്ക് നിരങ്ങുകയായിരുന്നു. നേരെയാക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ചെരിയുകയും തലകീഴായി മറിഞ്ഞ് നൂറ്റൻപതടിയോളം താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago