HOME
DETAILS

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ മദ്രസ അധ്യാപകരെ ഉള്‍പ്പെടുത്തണം:മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്

  
backup
January 12, 2021 | 12:18 PM

madrasa-teachers-should-be-included-in-the-health-insurance-scheme-madrasa-teachers-welfare-fund-board

 

കോഴിക്കോട്: ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്. ചെയര്‍മാന്‍ എം.പി. അബ്ദുള്‍ ഗഫൂറിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. മദ്രസ അധ്യാപക ക്ഷേമനിധി ബേര്‍ഡിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ എടപ്പാള്‍, കൊല്ലം ജില്ലയിലെ ചിന്നക്കട എന്നിവിടങ്ങളില്‍ റിജണല്‍ ഓഫീസ് ആരംഭിക്കും. ക്ഷേമനിധി അംഗത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ അംഗത്വ ക്യാമ്പുകള്‍ തുറക്കുമെന്നും അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. 2020 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 50 പേര്‍ക്കു കൂടി പെന്‍ഷന്‍ നല്‍കും. 44 അധ്യാപകര്‍ക്ക് വിവാഹ ധനസഹായവും 36 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡുകളും നല്‍കാന്‍ യോഗം തീരുമാനിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ വഴിയുള്ള ഭവനവായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് പിഴ പലിശ ഒഴിവാക്കിയതായി ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയരക്റ്റര്‍ ഡോ.എ.ബി മൊയ്തീന്‍ കുട്ടി അറിയിച്ചു. ഈ വര്‍ഷം 150 പേര്‍ക്ക് പുതുതായി ഭവന വായ്പ നല്‍ുകം ഇതിനായുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കും, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ തെരഞ്ഞടുത്ത 200 മദ്രസ അധ്യാപകര്‍ക്ക് ജനുവരി 26ന് ഓറിയന്റേൃഷന്‍ ക്യാംപ് സംഘടിപ്പിക്കും.

യോഗത്തില്‍ മുന്‍ എംഎല്‍എ എ.എം. യൂസഫ്, നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.എ.ശ്രീലത, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം.എം. മുഹമ്മദ് ഹനീഫ, മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാരായ ഹാജി പി.കെ. മുഹമ്മദ്, ഹാരിസ് ബാഫഖി തങ്ങള്‍, ഇ. യാക്കൂബ് ഫൈസി, സിദ്ധിഖ് മൗലവി അയിലക്കാട്, എ. കമറുദ്ദീന്‍ മൗലവി, ഫൈസല്‍ തറമ്മല്‍, ഒ.പി.ഐ. കോയ, ഒ.ഒ. ഷംസു, സഫിയ ടീച്ചര്‍ പാലത്ത,് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഹമീദ്് പി.എം. എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  3 days ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  3 days ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  3 days ago
No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  3 days ago
No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  3 days ago
No Image

വൈദ്യുതി ക്ഷാമം കടുക്കുന്നു: വലിയ വില നല്‍കിയാലും കിട്ടാനില്ല, സംസ്ഥാനത്ത് പവര്‍കട്ട് പതിവായേക്കും

Kerala
  •  3 days ago
No Image

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ഇടതു അം​ഗങ്ങളെ പുറത്താക്കാൻ സർക്കാർ; ഓർഡിനൻസ് ഉടൻ

latest
  •  3 days ago
No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  3 days ago
No Image

ചരിത്രത്തിന് സാക്ഷിയായി സരിന്റെ സ്റ്റാമ്പ് ശേഖരം; ഫുട്ബോൾ ലോകകപ്പുകളുടെ അപൂർവ സ്റ്റാമ്പ് ശേഖരവുമായി സരിൻ

latest
  •  3 days ago
No Image

കൊല്ലത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍

Kerala
  •  3 days ago