കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ സമസ്ത മുശാവറ അംഗം
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗമായി കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ തെരഞ്ഞെടുക്കപ്പെട്ടു. സമസ്ത മുശാവറ അംഗവും ഫത്‌വ കമ്മിറ്റി അംഗവുമായിരുന്ന നിറമരുതൂര്‍ എ. മരക്കാര്‍ മുസ്‌ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന സ്ഥാനത്തേക്കാണ് കാടേരി മുഹമ്മദ് മുസ്‌ലിയാരെ തെരഞ്ഞെടുത്തത്. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗമാണ് തെരഞ്ഞെടുത്തത്. മലപ്പുറം മേല്‍മുറി സ്വദേശിയാണ്. കാടേരി അബ്ദുല്‍വഹാബ് മുസ്ലിയാരുടെയും മൈമൂനയുടെയും മകനായി 1963ലാണ് ജനനം. മേല്‍മുറി, ഇരുമ്പുഴി, ചെമ്മങ്കടവ്, കോങ്കയം, രണ്ടത്താണി കിഴക്കേപുരം എന്നിവിടങ്ങളിലെ ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. 1979ല്‍ മലപ്പുറം കോട്ടപ്പടി മോഡല്‍ എച്ച്.എസ്.എസില്‍ നിന്നാണ് എസ്.എസ്.എല്‍.സി പാസായത്. 33 വര്‍ഷമായി ഇരുമ്പുചോല ജുമാ മസ്ജിദില്‍ മുദര്‍രിസായി സേവനം ചെയ്തുവരുന്നു. മങ്കട പള്ളിപ്പുറം, മലപ്പുറം ചെമ്മങ്കടവ് എന്നിവിടങ്ങളിലെ ഖാസിയുമാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ:യുടെ ആശയാദര്‍ശങ്ങളുടെ പ്രചാരണം വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഒ. മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ത്വാഖ അഹ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, പി.കെ മുസക്കുട്ടി ഹസ്രത്ത്, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ഇ.എസ് ഹസന്‍ ഫൈസി, പി.കെ ഹംസക്കുട്ടി ബാഖവി, ഐ.ബി ഉസ്മാന്‍ ഫൈസി, ഒ.ടി മൂസ മുസ്‌ലിയാര്‍, ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍, എം.എം അബ്ദുല്ല ഫൈസി, മാഹിന്‍ മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."