ലൈഫ് മിഷനില്‍ ഒന്നര ലക്ഷം വീടുകള്‍ കൂടി
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നരലക്ഷം വീടുകള്‍ കൂടി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ഇതില്‍ 60,000 ത്തോളം വീടുകള്‍ പട്ടികവിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമാണ്. ഭൂരഹിതരും ഭവനരഹിതരായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കായിരിക്കും ഈ ഘട്ടത്തില്‍ മുന്‍ഗണന. അവരില്‍ 20000 പേര്‍ക്ക് ഇതിനകം ഭൂമി ലഭ്യമായിട്ടുണ്ടെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് 185 കോടി രൂപ വകയിരുത്തി. ഭൂരഹിതര്‍ക്ക് 26 ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. 21 എണ്ണത്തിന് 2021-22ല്‍ തുടക്കംകുറിക്കും. മൊത്തം 6000 കോടി രൂപ ലൈഫ് പദ്ധതിക്കു വേണ്ടിവരും. 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമൊഴിച്ച് ബാക്കി കെ.യു.ആര്‍.ഡി.എഫ്.സി വഴി വായ്പയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."