HOME
DETAILS
MAL
എന്‍.സി.പി ഒരു സീറ്റും വിട്ടുകൊടുക്കില്ല: ടി.പി പീതാംബരന്
backup
January 16 2021 | 23:01 PM
കണ്ണൂര്‍: എന്‍.സി.പി മത്സരിച്ച നാലു സീറ്റുകളും വിട്ടുകൊടുക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്. ജയസാധ്യതയുള്ള സീറ്റുകളാണ് പാലായും എലത്തൂരും. അധിക സീറ്റുകളുള്ള പാര്‍ട്ടികള്‍ ജോസ് വിഭാഗത്തിന് സീറ്റ് ഒഴിഞ്ഞുനല്‍കണം. ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുത്തപ്പോള്തന്നെ സീറ്റ് വിട്ടുനല്കില്ലെന്നു മുഖ്യമന്ത്രിയെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. സീറ്റുകള്‍ വച്ചുമാറുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. ജയിക്കുന്ന സീറ്റുകള്‍ ലഭിച്ചാലേ സീറ്റുകള്‍ വച്ചുമാറുന്നത് അംഗീകരിക്കൂ. എന്‍.സി.പിയില്‍ പിളര്‍പ്പിന്റെ സാഹചര്യമില്ല. എല്‍.ഡി.എഫില്‍തന്നെ നില്‍ക്കണമെന്നും സീറ്റ് വിട്ടുകൊടുക്കരുതെന്നുമാണ് ശരത് പവാറിന്റെ നിര്‍ദേശമെന്നും പീതാംബരന് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."