കെ റെയില്‍: പ്രതിഷേധിച്ചവര്‍ക്ക് പൊലിസ് നോക്കിനില്‍ക്കെ മര്‍ദനം; ഈ വണ്ടി അധികം ഓടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: കെ റെയില്‍ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം. സമരവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. പൊലീസ് നോക്കി നില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുള്പ്പടെയുള്ളവരെ മര്‍ദിച്ചത്.
മന്ത്രി എം.വി ഗോവിന്ദന് പങ്കെടുത്ത യോഗത്തിലേക്കാണ് പ്രതിഷേധക്കാരെത്തിയത്. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടക്കം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ജനാധിപത്യ പ്രതിഷേധങ്ങളെ പൗരപ്രമുഖരുടെ പാര്‍ട്ടി ഗുണ്ടാപ്രമുഖരെ വെച്ച് തല്ലിയൊതുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചു.
ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഉള്‍പ്പടെയുള്ള ഗുണ്ടാ പ്രമുഖര്‍ നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കില്‍, ഈ വണ്ടി അധികം ദൂരം ഓടില്ലെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."