പനിയുള്ളവര്‍ പൊതുഇടങ്ങളില്‍ ഇറങ്ങരുത്; കൊവിഡ് പരിശോധന നടത്തണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: പനിയും പനി ലക്ഷണവുമുള്ളവര്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി ലക്ഷണവുമുള്ളവര്‍ ഓഫീസുകളില്‍ പോകുകയോ, കോളേജുകളില്‍ പോവുകയോ കുട്ടികള്‍ സ്കൂളില്‍ പോവുകയോ ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവര്‍ പനിലക്ഷണങ്ങളുണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവര്‍ ഹോം ഐസൊലേഷനില്‍ ഇരിക്കണം. വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാവരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച 1,99,041 പേരില്‍ 3 ശതമാനം മാത്രമാണ് ആശുപത്രിയിലുള്ളത്. 0.7 ശതമാനത്തിനാണ് ഓക്സിജന്‍ കിടക്ക ഇപ്പോള്‍ ആവശ്യമുള്ളത്. 0.6 പേര്‍ക്ക് ഐസിയു ആവശ്യമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ ഉപയോഗത്തില്‍ 2 ശതമാനം കുറവുണ്ടായി. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റ് ഗൈഡ് ലൈന്‍ പുറത്തിറക്കിയതായി മന്ത്രി പറഞ്ഞു.
സ്ഥാപനങ്ങളില്‍ ഇന്ഫെക്ഷന് കണ്ട്രോള് ടീം ഉണ്ടായിരിക്കണം. ഇവര്‍ക്ക് പ്രത്യേക പരിശീലനം ആരോഗ്യവകുപ്പ് നല്‍കും. പത്തിലധികം പേര്‍ക്ക് ഒരു സ്ഥാപനത്തില്‍ കൊവിഡ് വന്നു കഴിഞ്ഞാല്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി മനസിലാക്കണം. 5 വലിയ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്ഥാപനം അടയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
സാധ്യമാകുന്നിടത്തെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വെന്റിലേറ്റഡ് സ്പെയ്സസ് ഉണ്ടെന്ന് ഉറപ്പാക്കണം. അതോടൊപ്പം ഓഫീസിനുള്ളില്‍ കൃത്യമായി മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."