HOME
DETAILS

പിറന്നനാടിനായി ത്യജിച്ച ധീരജീവിതം

  
backup
January 24 2021 | 05:01 AM

214453415341-2

 

മരണവും അന്തസോടെ വേണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. കണ്ണുകെട്ടി പുറകില്‍ നിന്ന് വെടിവച്ച് കൊല്ലലാണ് നിങ്ങളുടെ പതിവെന്ന് കേട്ടിട്ടുണ്ട്. കണ്ണുകെട്ടാതെ മുന്നില്‍ നിന്നു നെഞ്ചിലേക്ക് വെടിവയ്ക്കാനുള്ള സന്മനസ് കാണിക്കണമെന്ന് മാത്രമാണ് അവസാനമായി എനിക്കപേക്ഷിക്കാനുളളത്'


പട്ടാള കമാണ്ടര്‍ കേണല്‍ ഹംഫ്രിയുടെ കോടതിയില്‍ നിന്ന് വധശിക്ഷാ വിധികേട്ട ശേഷം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ അവസാനത്തെ ആഗ്രഹം പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു.
1922 ജനുവരി 20 നാണ് ബ്രിട്ടീഷ് പട്ടാളം മലപ്പുറത്തെ കോട്ടക്കുന്നിന്റെ വടക്കെചെരിവില്‍ വച്ച് അദ്ദേഹത്തെ വെടിവച്ചു കൊന്നത്. അദ്ദേഹത്തിന്റെ മൃതദേഹവും സ്വതന്ത്ര മാപ്പിള സര്‍ക്കാരിന്റെ അനേകം രേഖകളടങ്ങുന്ന മരംകൊണ്ട് നിര്‍മിച്ച പെട്ടിയും പെട്രാളൊഴിച്ച് കത്തിക്കുകയും മൂന്ന് മണിക്കൂറിനു ശേഷം വെന്ത് വെണ്ണീരായി എന്ന് ഉറപ്പുവരുത്തി കാവല്‍ നിന്ന ഭടന്‍മാര്‍ അവശേഷിച്ച എല്ലുകള്‍ പെറുക്കിയെടുത്ത് പ്രത്യേക ബാഗില്‍ പെറുക്കിയിട്ട് അതുമായി ബാറ്ററി വിങ് ബാരക്കിലേക്ക് മടങ്ങുകയും ചെയ്തു.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം

സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഏറനാട്, വെള്ളുവനാട്, താലൂക്കുകളില്‍ ആറു മാസം അവധി കൊടുത്ത് സ്വന്തം നിലയില്‍ പാസ്‌പോര്‍ട്ടും നികുതി സമ്പ്രദായങ്ങളും ഏര്‍പ്പെടുത്തിയ സമാന്തര ഭരണകൂടത്തിന്റെ നായകനായിരുന്നു വാരിയന്‍കുന്നന്‍. അക്കാലത്ത് ഏറനാട്ടിലെ സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു വാരിയന്‍കുന്നന്‍ അറിയപ്പെട്ടിരുന്നത്. നെല്ലിക്കുത്തിലെ ചക്കിപറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവെട്ടി കുഞ്ഞായിശയുടേയും മകനായി 1866 ല്‍ നെല്ലിക്കുത്താണ് ജനനം. ഇംഗ്ലീഷ് ഭരണം വച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നു വാദിച്ച് സമരത്തിനിറങ്ങിയവരെ പിന്തുണച്ചതിന്റെ പേരില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവിനെ ബ്രിട്ടീഷ് പട്ടാളകോടതി അന്തമാനിലേക്ക് നാടുകടത്തുകയും അദ്ദേഹത്തിന്റെ 155 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തിരുന്നു. അന്ന് കുഞ്ഞഹമ്മദ് നടത്തിയ പ്രഖ്യാപനമായിരുന്നു പിന്നീട് സാക്ഷാത്കരിച്ചത്. 'എന്റെ ബാപ്പ ഇന്നാടിനെ സ്‌നേഹിച്ചു. ഇന്നാട്ടിനു സ്വാതന്ത്ര്യം കിട്ടണമെന്നാഗ്രഹിച്ചു. വെള്ളക്കാര്‍ക്കെതിരെ യുദ്ധം ചെയ്തു. പെരുത്ത് യുദ്ധങ്ങള്‍ നടത്തി. ഒടുവില്‍ ബാപ്പയെ അവര്‍ പിടിച്ചു അന്തമാനിലേക്ക് നാടുകടത്തി. എന്റെ ബാപ്പ വാരിയന്‍കുന്നന്‍ മൊയ്തീന്‍കുട്ടി ഹാജി തുടങ്ങിവച്ച യുദ്ധം ഈ മകന്‍ തുടര്‍ന്നു നടത്തും. വെളളക്കാരനോട് പടവെട്ടി മരിക്കും. നാടിനു വേണ്ടി രക്ത സാക്ഷിയാകും'.

മഞ്ചേരി പ്രഖ്യാപനം

കുഞ്ഞഹമ്മദ് ഹാജി മാതാവിന്റെ വീട്ടിലാണ് ബാല്യകാലത്ത് കഴിഞ്ഞിരുന്നത്. വെള്ളുവങ്ങാട് കുന്നുമ്മല്‍ പ്രൈമറി സ്‌കൂളിലെ പ്രാഥമിക പഠനത്തിനു ശേഷം ആലി മുസ്‌ലിയാരുടെ ഇളയ സഹോദരന്‍ ഏരിക്കുന്നന്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാരില്‍ നിന്നും മത വിഷയങ്ങള്‍ പഠിച്ചു. അതുകഴിഞ്ഞ് ഉപജീവനത്തിനായി കൃഷിയിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞെങ്കിലും പിന്നീട് സാമൂഹ്യസേവന രംഗത്തും ദേശീയ സ്വാതന്ത്ര്യ സമരത്തിലും ഹാജി പ്രധാന്യംകൊടുത്തു. മക്കയിലേക്ക് ഹജ്ജിനു പോയ അവസരത്തില്‍ ഹിന്ദി, ഉര്‍ദു, അറബി, പേര്‍ഷ്യന്‍ ഭാഷകള്‍ നന്നായി പഠിച്ചു. 1905 ല്‍ മൂന്നാമത്തെ ഹജ്ജും പൂര്‍ത്തിയാക്കി നെല്ലിക്കുത്തില്‍ തിരിച്ചെത്തി. ആലി മുസ്‌ലിയാര്‍ ഹാജിയുടെ ശൈഖും ഗുരുവുമായിരുന്നു. ജനസമ്മതിയും പൊതുപ്രവര്‍ത്തനവും സംസാരചാരുതയും ഉണ്ടായിരുന്ന ഹാജി നേതാവാകുന്നത് ബ്രിട്ടീഷുകാര്‍ക്ക് ഭയമുണ്ടാക്കി. 1908 ല്‍ മഞ്ചേരി രാമയ്യര്‍ മുഖേന കോണ്‍ഗ്രസില്‍ ഹാജി മെമ്പര്‍ഷിപ്പ് എടുത്തു. 1921 ഓഗസ്റ്റ് 26 ന് ചരിത്രപ്രസിദ്ധമായ മഞ്ചേരി പ്രഖ്യാപനത്തോടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാര്‍ക്ക് അധികാരമില്ലാത്ത സ്വതന്ത്ര മലബാര്‍ ഭരണം സ്ഥാപിച്ചു. 1920 ഓഗസ്റ്റ് 20ന് കോഴിക്കോട് കടപ്പുറത്ത് മഹാത്മാഗാന്ധിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത ഖിലാഫത്ത് കമ്മിറ്റി യോഗത്തിലും കുഞ്ഞഹമ്മദ് ഹാജി പങ്കെടുത്തിരുന്നു. നാട്ടില്‍ ഹിന്ദു- മുസ്‌ലിം മൈത്രി വളര്‍ത്താന്‍ ഹാജി പരമാവധി ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ സൈന്യത്തില്‍ 500 ല്‍ അധികം ആയുധധാരികളായ ഹിന്ദുക്കളുമുണ്ടായിരുന്നതായി സര്‍ദാര്‍ ചന്ത്രോത്ത് ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.

ചതിയും അറസ്റ്റും

കുഞ്ഞഹമ്മദ് ഹാജിയെ ഇരുപത് അനുയായികളോടൊപ്പം കാളികാവിലെ ഓലളമലയില്‍ നിന്നു പാറക്കോട് സൈതാലി മുഖേന ചതിയില്‍പ്പെടുത്തി 1922 ജനുവരി ആറിന് അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരിയിലേക്കും പിന്നീട് മലപ്പുറത്തേക്കും നടത്തിക്കൊണ്ടുപോയി. കുഞ്ഞഹമ്മദ് ഹാജിയെ ഒരുനോക്ക് കാണാനായി വണ്ടൂര്‍ മുതല്‍ മഞ്ചേരി വരെ നാനാജാതി മതസ്ഥരായ ജനങ്ങള്‍ ആബാലവൃദ്ധം നിറഞ്ഞു. വഴികളില്‍ കൂട്ടം കൂട്ടമായി നിന്നിരുന്നു. (മലബാര്‍ കലാപം, മാധവന്‍ നായര്‍).
കുറുതായി മെലിഞ്ഞ് കറുത്ത്, പല്ലുകള്‍ പലതും പോയി കവിളൊട്ടി താടിയില്‍ കുറേശ്ശെ രോമം വളര്‍ത്തി വെള്ള ഷര്‍ട്ടും വെള്ളക്കോട്ടും ധരിച്ച്, ചുവന്ന രോമത്തൊപ്പിയിട്ട് അതിനു ചുറ്റും വെള്ള ഉറുമാല്‍ കെട്ടി കാലില്‍ ചെരുപ്പും കൈയ്യില്‍ വാളുമായി നില്‍ക്കുന്ന ധീരത്വം സ്ഫുരിക്കുന്ന നേതാവിനെ കണ്ടപ്പോള്‍ അവിടെ കൂടിയിരുന്ന ജനഹൃദയം പടപടാ ഇടിച്ചു. (കേരള മുസ്‌ലിം ഡയറക്ടറി).

ഇന്ത്യകണ്ട ഏറ്റവും മഹാന്‍മാരായ സ്വാതന്ത്ര്യസമര പോരാളികളില്‍ ഒരാളായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഗാന്ധിജിയുടേയും മൗലാനാ ഷൗക്കത്തലിയുടെയും പ്രസംഗങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് അദ്ദേഹം ഖിലാഫത്ത്, കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത്. എന്നാല്‍ ബ്രിട്ടീഷുകാരും അവരുടെ സില്‍ബന്തികളും എഴുതിവച്ച വിരോധാഭാസങ്ങള്‍ ചരിത്രമാക്കുകയാണുണ്ടായത്. സത്യസന്ധമായി ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും കേരളംകണ്ട മഹാനായ സ്വാതന്ത്രസമരസേനാനി തന്നെയായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago