HOME
DETAILS

ചൈനയിലെയും ഗ്രീസിലെയും ചിത്രകാരന്മാര്‍

  
backup
January 24 2021 | 05:01 AM

541524125144-2


ചൈനയിലെയും ഗ്രീസിലെയും ചിത്രകാരന്മാര്‍ തമ്മില്‍ പണ്ടു മുതലേ വലിയ മത്സരം നടന്നുവരുന്നുണ്ട്. അവരില്‍ ആരുടെ ചിത്രത്തിനാണ് കൂടുതല്‍ ഭംഗി എന്ന് ആര്‍ക്കും പറയാനാകുമായിരുന്നില്ല. രണ്ടു കൂട്ടരും ഒന്നിനൊന്ന് മെച്ചം. ഇവര്‍ തമ്മിലുള്ള കിടമത്സരം മൂലം റോമിലെ സുല്‍ത്താന്‍ സൈ്വരം കെട്ടു.


ഒടുവില്‍ ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിക്കാന്‍ സുല്‍ത്താന്‍ തീരുമാനിച്ചു. ആരാണ് ഏറ്റവും പ്രഗത്ഭര്‍ എന്ന് അങ്ങനെ തീരുമാനിക്കാമല്ലോ. ഒരു മൈതാനത്ത് പരസ്പരം അഭിമുഖമായി നില്‍ക്കുന്ന രണ്ട് ഒഴിഞ്ഞ കെട്ടിടങ്ങള്‍ സുല്‍ത്താന്‍ മത്സരത്തിനായി വിട്ടുകൊടുത്തു. ഒരു കെട്ടിടത്തില്‍ ചൈനക്കാരും മറ്റേതില്‍ ഗ്രീസുകാരും താമസിച്ചു. ഇരു കൂട്ടരും ചിത്ര രചനക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ചിത്രം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം സുല്‍ത്താന്‍ ഇരു കൂട്ടര്‍ക്കും അനുവദിച്ചിരുന്നു. ചൈനക്കാര്‍ തങ്ങള്‍ക്കനുവദിച്ച കെട്ടിടത്തിന്റെ ചുമരില്‍ വര തുടങ്ങുന്നതിനുള്ള ചായക്കൂട്ടുകളും മറ്റു സാമഗ്രികളും സുല്‍ത്താനില്‍ നിന്ന് വാങ്ങി പണി തുടങ്ങി. ഗ്രീസുകാര്‍ ഒന്നും ചോദിച്ചതും വാങ്ങിയതുമില്ല. നിലം ഉരച്ചു മിനുസപ്പെടുത്തുന്നതിനുള്ള കുറച്ചു കല്ലുകള്‍ മാത്രമാണ് അവരുടെ കൈവശമുണ്ടായിരുന്നത്. ആ കല്ലുകള്‍ ഉപയോഗിച്ച് അവര്‍ തങ്ങളുടെ കെട്ടിടത്തിന്റെ ചുമര് മിനുസപ്പെടുത്താന്‍ തുടങ്ങി. വര്‍ഷങ്ങളായി അതില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന കറകള്‍ അവര്‍ നീക്കം ചെയ്തു. മറുഭാഗത്ത് ചൈനക്കാര്‍ ചുമര്‍ വൃത്തിയാക്കി പുതിയ ചിത്രം വരക്കുന്നതില്‍ വ്യാപൃതരായി. ചൈനക്കാര്‍ എന്താണ് വരയ്ക്കുന്നതെന്നും അവരുടെ ചിത്രകല എങ്ങനെയുള്ളതാണെന്നും ഗ്രീക്ക് കലാകാരന്മാര്‍ക്ക് അറിയാമായിരുന്നു.
എന്നാല്‍ ഗ്രീക്കുകാര്‍ വരയ്ക്കുന്നത് എന്താണെന്നതിനെ സംബന്ധിച്ച് ചൈനക്കാര്‍ക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. ജനങ്ങള്‍ അക്ഷമരായി കാത്തുനിന്നു. തങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭരായ ചിത്രകാരന്‍മാര്‍ എന്താണ് വരയ്ക്കുന്നത് എന്നറിയാന്‍ ഏറെ താല്‍പര്യമുണ്ടായിരുന്നു അവര്‍ക്ക്. ഒരു മാസം കഴിഞ്ഞു. രണ്ടു സംഘം ചിത്രകാരന്മാരും തങ്ങളുടെ സൃഷ്ടി അന്തിമ വിധികര്‍ത്താവായ സുല്‍ത്താനെ കാണിക്കാന്‍ തയ്യാറെടുത്തു. വിധിദിനം സമാഗതമായി. ജനം തടിച്ചു കൂടി. ഗായകര്‍ അണിനിരന്നു. വാദ്യമേളക്കാരും നര്‍ത്തകരും തയ്യാറെടുത്തു. എങ്ങും ഉത്സവപ്രതീതി. സുല്‍ത്താന്‍ പരിവാരസമേതം വന്നുചേര്‍ന്നു. ആദ്യം അദ്ദേഹം ചൈനീസ് കലാകാരന്മാരുടെ ചിത്രം വീക്ഷിച്ചു വിശദമായി വിലയിരുത്തി. അവര്‍ വരച്ച ചിത്രങ്ങള്‍ ആ കെട്ടിടത്തിന്റെ ചുമരിനെ സ്വപ്‌ന തുല്യമായ കൊട്ടാരമാക്കി മാറ്റിയിരുന്നു. അത്ര മനോഹരമായ ഒരു ചിത്രം സുല്‍ത്താന്‍ കണ്ടിട്ടില്ല. അത് നല്‍കിയ ആനന്ദത്തിന്റെ ലഹരി ഇറങ്ങാന്‍ അല്‍പ സമയമെടുത്തു. ശേഷം സുല്‍ത്താന്‍ ഗ്രീക്ക് ചിത്രകാരന്മാരുടെ ചിത്രം കാണാന്‍ അവരുടെ ഭാഗത്തേക്ക് നീങ്ങി. ഇരു മന്ദിരങ്ങളയും വേര്‍തിരിക്കുന്ന മറ നീക്കപ്പെടു. ഗ്രീക്കുകാരുടെ ചുമരിലേക്ക് സുല്‍ത്താന്‍ ഒന്നു നോക്കിയതേയുള്ളൂ. അദ്ദേഹം മോഹാലസ്യത്തിന്റെ വക്കിലെത്തി. ചൈനക്കാരുടെ ചിത്രം അതേക്കാള്‍ തിളക്കത്തോടെ ഗ്രീക്കുകാരുടെ ചുമരില്‍ പ്രതിഫലിച്ചതാണ് അദ്ദേഹം കണ്ടത്. തങ്ങളുടെ ചുമര് കണ്ണാടി കണക്കെ മിനുസപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. വളരെ ലളിതമായി, എന്നാല്‍ കഠിനവും നിരന്തരവുമായ പരിശ്രമത്തിലൂടെ അവരതു സാധിച്ചു. ആരാണ് ഏറ്റവും മികച്ച കലാകാരന്മാര്‍ എന്ന് തീരുമാനിക്കാന്‍ സുല്‍ത്താന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago