കുട്ടിപ്പൊലിസിന് വീടൊരുക്കാന്‍ കായംകുളം എ.എസ്.ഐ വക അഞ്ച് സെന്‍റ് ഭൂമി
കായകുളം: വാടകക്ക് താമസിക്കുന്ന പ്ലസ്ടു വിദ്യാർത്ഥിക്ക് വീടൊരുക്കാൻ അഞ്ച് സെൻ്റ് ഭൂമി നൽകി കായംകുളം പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയും എസ്.പി.സി. കേഡറ്റുമായ രാഹുലിനാണ് കായംകുളം പൊലിസ് സ്റ്റേഷഷിലെ എ.എസ്. ഐ ഹാരീസ് ആണ് സെന്റ് സ്ഥലം വീട് വെയ്ക്കാൻ നൽകിയത്. വർഷങ്ങളായി രാഹുലും കുടുംബവും കായംകുളം ഭാഗത്തുള്ള വാടക വീടുകളിലാണ് താമസിച്ചിരുന്നത്.
അച്ഛനും, അമ്മയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന സഹോദരിയും അടങ്ങിയതാണ് രാഹുലിന്റെ കുടുംബം. അച്ഛൻ കെട്ടിട പണിക്ക് പോയി കിട്ടുന്നത് കൊണ്ടാണ് കുടുംബം ദിവസവുംകഴിയുന്നത്. സ്വന്തമായി വസ്തുമേടിക്കാൻ ഇതുവരെ കഴിഞ്ഞില്ല. വീടുവെയ്ക്കാൻ ഒരു തുണ്ട് ഭൂമിയ്ക്കായി രാഹുലും കുടുംബവും ജില്ലാ ഭരണകൂടത്തെയും, ജില്ലാ പോലീസ് മേധാവിയെയും സമീപിച്ചു.
ജില്ല പൊലിസ് മേധാവി പി.എസ് സാബു രാഹുലിനെ സഹായിക്കാൻ കായംകുളം ഡി.വൈ.എസ്.പി.അല്കസ് ബേബിയെയും, സി.ഐ.ഷാഫിയെയും ചുമതലപ്പെടുത്തി. വസ്തു കണ്ടെത്തുന്നതിനായി ചർച്ച നടക്കുന്നതിനിടെയാണ് സ്റ്റേഷനിലെ ജനമൈത്രിയുടെ ചുമതലയുള്ള എ.എസ്.ഐ. ഹാരീസസ് വസ്തു നൽകാൻ സന്നദ്ധത അറിയിച്ചത്.
ചൂനാട് മങ്ങാരത്ത് തന്റെ വീടിന് സമീപത്തുള്ള വസ്തുവാണ് രാഹുലിന് നൽകാൻ തീരുമാനിച്ചത്. വീട് വയ്ക്കാൻ കഴിയുന്നതും, യാത്രസൗകര്യവുമുള്ള അഞ്ച് സെന്റ്് നിലം രാഹുലിന് രജിസ്ട്രർ ചെയ്ത് നൽകി.ഹാരിസിൻ്റെ ഈ തീരുമാനത്തെ ബന്ധുക്കൽ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇനി് എങ്ങനെയെങ്കിലും ഈ സ്ഥലത്ത് രാഹുലിന് വീട് നിർമ്മിച്ച് നൽകാനുള്ള തയ്യാറെടുപ്പിലാണ് ജനമൈത്രി പോലീസ്. അതിന് ആരെങ്കിലും സഹായിക്കുമെന്നുള്ള പ്രതീക്ഷയിലാണ് രാഹുലും, ജനമൈത്രി പോലീസും. 29 ന് വൈകിട്ട് അഞ്ചിന് വസ്തുവിന്റെ രേഖകൾ മന്ത്രി ജി.സുധാകരൻ രാഹുലിന് കൈമാറും. അഡ്വ.യു.പ്രതിഭ എം.എൽ.എ. അധ്യക്ഷ വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."