രാഹുലിന്റെ പ്രസംഗം ആവേശം ചോരാതെ പരിഭാഷപ്പെടുത്തി ഫാത്തിമ; വൈറലായി വിഡിയോ
കല്‍പറ്റ: വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തന്മയത്തത്തോടെ പരിഭാഷപ്പെടുത്തി വിദ്യാര്‍ഥിനി ഫാത്തിമ താരമായി. 'എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ വലിയ സന്തോഷമാണ്. കാരണം നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. വിപ്ലവം സൃഷ്ടിക്കുന്ന ഈ പെണ്‍കരുത്തിന് മുന്നില്‍ സംസാരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..' രഹുല്‍ ഗാന്ധിയുടെ പ്രസംഗം ആവേശം ചോരാതെ ഫാത്തിമ പരിഭാഷപ്പെടുത്തിയപ്പോള്‍ തിങ്ങികൂടിയ വിദ്യാര്‍ഥിനികള്‍ ഉറക്കെ കൈയടിച്ചു. രാഹുല്‍ ഗാന്ധിയെ പോലും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു ഫാത്തിമയുടെ പരിഭഷ. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് ആണ് പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തത്. ഇതോടെ താരമായിരിക്കുകയാണ് ഫാത്തിമ. ബുധനാഴ്ച ഉച്ചയോടെ കരിപ്പൂരിലെത്തിയ രാഹുലിന്റെ ആദ്യപരിപാടിയായിരുന്നു വണ്ടൂരിലേത്. മികച്ച രീതിയില്‍ വേദിയെ കൈയിലെടുക്കുന്ന തരത്തില്‍ പ്രസംഗം പരിഭാഷപ്പെടുത്തിയ വിദ്യാര്‍ഥിനിയെ രാഹുല്‍ വേദിയില്‍ വച്ചുതന്നെ അഭിനന്ദിച്ചു.
[video width="352" height="640" mp4="https://suprabhaatham.com/wp-content/uploads/2021/01/50116993_169318174627479_5114219261401068698_n.mp4"][/video]
പി.സി.വിഷ്ണുനാഥിന്റെ പോസ്റ്റ്:
'പൊതുപ്രവര്‍ത്തകര്‍ക്ക് മാസ്‌ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയ വിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണ്. ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല; അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും... അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നല്‍കാന്‍ എനിക്കും സാധിക്കില്ല... ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ എന്റെ അമ്മയെ ഓര്‍ക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാല്‍ മാസ്‌ക് ധരിക്കണം. '
വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജമ കൂടിയായപ്പോള്‍ രാഹുല്‍ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."