HOME
DETAILS

ആലപ്പുഴ ബൈപാസ്: ചെറിയ കാലതാമസത്തിന് കാരണം കൊവിഡ് മൂലം തൊഴിലാളികള്‍ മടങ്ങിത്, ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

  
backup
January 28 2021 | 14:01 PM

alapuzha-bypass-minister-statement-latest-updation

തിരുവനന്തപുരം: ആലപ്പുഴ ബൈപാസ് സാക്ഷാത്കരിക്കുന്നത് വൈകിപ്പിച്ചതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിസന്ധി കാരണം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതാണ് ചെറിയ കാലതാമസത്തിന് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെയാണ് തൊഴിലാളികള്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്നും ബൈപാസ് ഉദ്ഘാടനം ചെയ്യാനായി കാലതാമസം വന്നുമെന്ന വാദങ്ങള്‍ പിണറായി വിജയന്‍ തള്ളി. നാല്‍പത് വര്‍ഷങ്ങളായി ആളുകള്‍ കാത്ത് നില്‍ക്കുകയാണ് ആലപ്പുഴ ബൈപ്പാസിനായി. പിഡബ്ല്യുഡി ഫലപ്രദമായി പ്രവര്‍ത്തിച്ചത് പദ്ധതിക്ക് സഹായകമായെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴക്കാര്‍ക്ക് സത്യമറിയാം അവര്‍ എല്ലാം കാണുന്നതാണ്. ഇത്തരം പ്രചാരണമഴിച്ച് വിടുന്നത് നിരുത്തരവാദപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ബൈപാസ് മൂന്നരവര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു.ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യു.ഡി.എഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.വാര്‍ത്താക്കുറിപ്പിലൂടെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago