HOME
DETAILS

സഊദിയിൽ സിനിമ, ജിം, കായിക കേന്ദ്രങ്ങൾ അടച്ചു

  
backup
February 04 2021 | 03:02 AM

events-weddings-canceled-and-cinemas-gyms-closed-02021-feb004

    റിയാദ്: സഊദിയിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, ഇൻഡോർ ഗെയിംസ് വേദികൾ  റെസ്റ്റോറന്റ്,  ഷോപ്പിംഗ് സെന്റർ എന്നിവിടങ്ങളിലെ ജിം കേന്ദ്രങ്ങൾ കായിക കേന്ദ്രങ്ങൾ എന്നിവക്ക് വിലക്കേർപ്പെടുത്തി. സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് ഉത്തരവ്. മുപ്പത് ദിവസത്തെക്കാണ്  വിലക്ക്. വിവാഹ പാർട്ടികള്‍ പോലുള്ള ചടങ്ങുകള്‍ ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ പത്ത് ദിവസത്തേക്കുമാണ് റദ്ദാക്കിയിരിക്കുന്നത്.

    കൂടാതെ, മറ്റ് എല്ലാ സാമൂഹിക ഒത്തുചേരലുകളും അടുത്ത 10 ദിവസത്തേക്ക് പരമാവധി 20 വ്യക്തികൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തു. വിലക്കുകൾ പിന്നീട് അവലോകനം ചെയ്ത് ആവശ്യമെങ്കിൽ നീട്ടുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ന് രാത്രി പത്ത് മണി മുതലാണ് പ്രാബല്യത്തിൽ വരിക.

ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനായിൽ പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്.

1: വിവാഹങ്ങൾ, കോർപ്പറേറ്റ് മീറ്റിംഗുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ഇവന്റുകളും പാർട്ടികളും വിരുന്നു ഹാളുകളിലും മറ്റു ഹാളുകളിലും അല്ലെങ്കിൽ ഹോട്ടലുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും അതുപോലെ തന്നെ ഈ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലും നിർത്തുന്നു. ഇത് 30 കാലയളവിലേക്കാണ് നിരോധനം

2: മറ്റു സാമൂഹിക പരിപാടികളിൽ പരമാവധി 20 ആളുകൾക്ക് മാത്രമേ ഒരുമിച്ച് കൂടാവൂ.

3: എല്ലാ വിനോദ പ്രവർത്തനങ്ങളും ഇവന്റുകളും പത്ത് ദിവസത്തേക്ക് അടച്ചിടണം.

4: സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, സ്വതന്ത്ര ഇൻഡോർ ഗെയിംസ് സ്ഥലങ്ങൾ അല്ലെങ്കിൽ റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവിടങ്ങളിലെ ജിം, സ്പോർട്സ് കേന്ദ്രങ്ങൾ പത്ത് ദിവസത്തേക്ക് അടച്ചു പൂട്ടൽ.

5: റെസ്റ്റോറന്റുകൾ, കഫേകൾ മുതലായവയിൽ ഉള്ളിലെ ഓർഡറിംഗ് സേവനങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തുകയും പുറത്ത് നിന്നുള്ളവ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്യൽ.

6: എല്ലാ അധികാരികളിൽ നിന്നും, പ്രത്യേകിച്ച് മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രോട്ടോക്കോളുകളും മുൻകരുതലുകളും നടപ്പിലാക്കുന്നതിനുള്ള നിരീക്ഷണ ശ്രമങ്ങൾ ശക്തമാക്കുക.

7: പ്രതിരോധ, മുൻകരുതൽ നടപടികളും അംഗീകൃത പ്രോട്ടോക്കോളുകളും, സാമൂഹിക അകലം പാലിക്കൽ, ശ്മശാനങ്ങളിൽ മാസ്ക് ധരിക്കുന്നത് എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, ഫീൽഡ് മോണിറ്ററിംഗ് ടീമുകളെ ചുമതലപ്പെടുത്തി.

8: ശ്മശാനങ്ങളിൽ ശവസംസ്കാര ചടങ്ങുകൾക്കായി ആളുകളെ പരിമിതപ്പെടുത്തൽ, കൂടാതെ പ്രാർത്ഥനയ്ക്കിടെ സാമൂഹിക അകലം പാലിക്കുന്നതിനായി ഈ കേന്ദ്രങ്ങളിൽ പ്രാർത്ഥനയ്ക്കുള്ള സ്ഥലങ്ങൾ സൗകര്യപ്പെടുത്തൽ, വേർതിരിവ് ഉറപ്പാക്കുന്നതിന് 100 മീറ്റർ അകലം പാലിക്കൽ. 

9: മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന, മറ്റ് സൂപ്പർവൈസറി അധികാരികൾ റെസ്റ്റോറന്റുകളുടെയും കഫേകളുടെയും നിയന്ത്രണം കർശനമാക്കും. കൂടാതെ നിരീക്ഷണ ക്യാമറകളുടെ ഉപയോഗം സജീവമാക്കുന്നതിന് റെസ്റ്റോറന്റുകളും കഫേകളും നിർബന്ധിപ്പിക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുക. മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും എത്രത്തോളം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago