ലുലുമാള്‍ തിരുവനന്തപുരത്തും തറക്കല്ലിടല്‍ നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവനന്തപുരം: കൊച്ചിയിലെ ലുലുമാളിനു ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിങ്മാള്‍ തലസ്ഥാന നഗരിയിലും. തിരുവനന്തപുരത്തെ ആക്കുളത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ്മാള്‍ വരുന്നത്. നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഷോപ്പിങ്മാളിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിക്കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാകുന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
2,000 കോടി രൂപയാണ് പദ്ധതിക്കായി ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. സ്വകാര്യമേഖലയില്‍ കേരളത്തിലെത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഷോപ്പിങ്മാള്‍ കൂടാതെ ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്വന്ഷന് സെന്റര്‍ എന്നിവയും ഇതിനോടനുബന്ധിച്ച് നിര്‍മിക്കുന്നുണ്ട്. ലണ്ടന്‍ ആസ്ഥാനമായ ഡിസൈന്‍ ഇന്റര്‍നാഷണലാണ് പരിസ്ഥിതിക്കനുകൂലമായി നിര്‍മ്മിക്കുന്ന മാള്‍ രൂപകല്പന ചെയ്തത്. 3,000 ലധികം കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."