HOME
DETAILS

രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ലീഗിനെ വിമര്‍ശിക്കുന്നത് വര്‍ഗീയമായി കാണേണ്ടതില്ല: മുഖ്യമന്ത്രി

  
backup
February 05 2021 | 13:02 PM

muslim-league-comment-issue-c-m

തിരുവനന്തപുരം: മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നത് വര്‍ഗീയമായി കാണേണ്ടതില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് രാഷ്ട്രീയ പാര്‍ട്ടിയല്ല എന്ന സമീപനം ഞങ്ങള്‍ക്കില്ല. ലീഗിനെ വിമര്‍ശിച്ചാല്‍ വര്‍ഗീയതയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുന്നതില്‍ ലീഗാണ് നേതൃപരമായ പങ്കുവഹിച്ചത്. അതിനാലാണ് അവരെ വിമര്‍ശിച്ചത്. ആദ്യം കൂടെ കൂട്ടി. പിന്നെ തിരുത്തി. ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം കോലാഹലങ്ങള്‍ നമ്മള്‍ കണ്ടതല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മന്ത്രിമാരുടെ അദാലത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ ഉണ്ടായതായി ശ്രദ്ധയില്‍പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട് അങ്ങനെയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയെ ഇകഴ്ത്താനുള്ള ശ്രമമാണ് ഇതിനുപിന്നില്‍. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ഒരുയാത്രയില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം ഉണ്ടായതെന്താണ് നിങ്ങള്‍ കാണാതെപോയതെന്ന് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ പ്രതിപക്ഷനേതാവിനെയല്ലേ ചുമന്നുകൊണ്ടുപോകുന്നത്. എന്റെ സമ്മതമില്ലാതെ ആരെങ്കിലും എന്നെ ചുമക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago