HOME
DETAILS

കണ്ടു, സംസാരിച്ചു, ഒപ്പിട്ടു; ഇനി കടമ്പ സി.പി.ഐ

  
backup
February 08 2022 | 06:02 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b8%e0%b4%82%e0%b4%b8%e0%b4%be%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9f


സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് ഒരുമണിക്കൂർ സംസാരിച്ചതോടെ മഞ്ഞുരുകി. ഇന്നലെ ഗവർണർ ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ടതോടെ സർക്കാരിന് ആശ്വാസമായെങ്കിലും ഇനി ഇടഞ്ഞു നിൽക്കുന്ന സി.പി.ഐയെ മെരുക്കണം. അതിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗവർണർ ഒപ്പിട്ടിട്ടും സി.പി.ഐയുടെ എതിർപ്പ് കുറഞ്ഞിട്ടില്ലെന്നതാണ് ഇന്നലെത്തെ കാനം രാജേന്ദ്രന്റെ പ്രതികരണം വ്യക്തമാക്കുന്നത്. എന്നിരുന്നാലും സി.പി.എമ്മിന്റെ പാതയിലൂടെ സി.പിഐ വരും എന്നു തന്നെയാണ് സി.പി.എം നേതാക്കൾ പറയുന്നത്.


അതേസമയം നയപരമായി എടുക്കേണ്ട തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തില്ലെന്നു മാത്രമല്ല സി.പി.ഐയോടു ആലോചിക്കാതെ നടപ്പാക്കാൻ സി.പി.എം നേതൃത്വത്തിനു സാധിച്ചൂവെന്നതാണു ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യം.
പൊതുപ്രവർത്തകർക്ക് അപ്പീൽ പോലും നൽകാൻ കഴിയാത്ത ലോകായുക്ത നിയമത്തിൽ ഭേദഗതി വേണമെന്നു സി.പി.എം ആലോചിച്ചു തുടങ്ങിയതു വി.എസ് സർക്കാരിന്റെ കാലത്താണ്. അന്നത്തെ അഡ്വക്കേറ്റ് ജനറൽ നിയമത്തിൽ ഭേദഗതി വരുത്താമെന്നു സർക്കാരിനു നിയമോപദേശം നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ എതിർപ്പും പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഭിന്നാഭിപ്രായങ്ങളുമാണു അന്ന് ഈ വിഷയത്തിൽ സി.പി.എം നേതൃത്വത്തെ പിറകോട്ടു പോകാൻ പ്രേരിപ്പിച്ചത്. എന്നാൽ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഹൈക്കോടതിയിൽ പോയെങ്കിലും അവിടെയും ജലീലിനു രക്ഷയില്ലാതായി. അന്നുമുതൽ ലോകായുക്തയെ എങ്ങനെ തളയ്ക്കാമെന്ന ആലോചനയിലായി സി.പി.എം. ഇപ്പോൾ മുഖ്യമന്ത്രിക്കെതിരേ ലോകായുക്തയിൽ പരാതി നിലനിൽക്കുന്ന സാഹചര്യവും കൂടി കണക്കിലെടുത്താണു നിയമ ഭേദഗതിയുമായി സി.പി.എം മുന്നോട്ടു പോയത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തു പോകുന്നതിനു മുമ്പുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഈ വിഷയം ഗൗരവമായി പരിശോധിക്കുകയും നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാരിന് പാർട്ടി അനുമതി നൽകുകയും ചെയ്തു. വിവാദം ഉണ്ടാകാൻ ഏറെ സാധ്യതയുള്ളതിനാൽ ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യണമെന്നു കൂടി പാർട്ടി സർക്കാരിനു നിർദേശവും നൽകി.സർക്കാരുമായി ബന്ധപ്പെട്ട നയപരമായ കാര്യമായതിനാൽ ലോകായുക്ത നിയമ ഭേദഗതി ഇടതുമുന്നണിയിൽ ചർച്ച ചെയ്യുക എന്നുള്ളതായിരുന്നു ആദ്യത്തെ ഘട്ടം. എന്നാൽ സി.പി.ഐയുടെ ഉടക്ക് മുൻകൂട്ടി കണ്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുന്നണിയിൽ ചർച്ച ചെയ്യുന്നതിനു മുമ്പായി മന്ത്രിസഭയുടെ അംഗീകാരം വാങ്ങണമെന്നു നിർദേശിച്ചു. കോടിയേരിയുടെ നിലപാടിൽ മുഖ്യമന്ത്രിയ്ക്ക് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീടതു മാറി. നിയമ ഭേദഗതിയുടെ വിശദാംശങ്ങൾ കൂടുതൽ വെളിപ്പെടുത്താതെ സി.പി.ഐ മന്ത്രിമാരെ നോക്കുകുത്തിയാക്കി ഓർഡിനൻസിനു മന്ത്രിസഭ അംഗീകാരം നൽകി. കോടിയേരിയുടെ രാഷ്ട്രീയ തന്ത്രം വിജയിച്ചു. ഈ തന്ത്രമൊരുക്കിയ കോടിയേരി തന്നെ സി.പി.ഐയുമായി ചർച്ച ചെയ്ത് രമ്യതയിലെത്താനാണ് നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago