HOME
DETAILS

സുപ്രീംകോടതിയിലുള്ള കേസില്‍ നിയമം കൊണ്ടുവരുമെന്ന് പറയുന്നത് എങ്ങനെ?, ജനങ്ങളെ പറ്റിക്കുകയാണ്: യു.ഡി.എഫിനെതിരേ പ്രതികരിച്ച് വിജരാഘവന്‍

  
backup
February 06 2021 | 13:02 PM

sabarimala-issue-a-vijayaraghavan-statement-against-udf-latest

തിരുവനന്തപുരം:അധികാരത്തിലെത്തിയാല്‍ ശബരിമല സംരക്ഷണത്തിന് കരട് നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫ് പ്രഖ്യാപനത്തില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വ്യാജ കരടിലൂടെ ആളുകളെ പറ്റിക്കുകയാണ് യു.ഡി.എഫെന്ന് അദ്ദേഹം പ്രതികരിച്ചു.ശബരിമല വിഷയം സുപ്രിംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. അതില്‍ നിയമനിര്‍മാണം നടത്താന്‍ യു.ഡി.എഫിന് കഴിയില്ല.

'ഏത് നിയമം അനുസരിച്ചാണ് കോണ്‍ഗ്രസ് പുതിയ നിയമമുണ്ടാക്കാന്‍ പോകുന്നത്?.കോടതിയുടെ തീരുമാനത്തിന് മുകളില്‍ അത്തരമൊരു നിയമം പാസാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നത് വസ്തുതയായിരിക്കെ ജനങ്ങളെ പറ്റിക്കുക എന്ന യു.ഡി.എഫിന്റെ സ്ഥിരം കാര്യപരിപാടിയുടെ ഭാഗമാണിത്.കോടതി തീരുമാനിച്ചാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട് ', വിജയരാഘവന്‍ പറഞ്ഞു.

പി.വി അന്‍വറിനെ കാണാനില്ലെന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് വിജയരാഘവന്‍ ഒഴിഞ്ഞുമാറി. എം.എല്‍.എ എന്ന നിലയില്‍ വിദേശയാത്ര നടത്തേണ്ടി വരും. സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടതില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ് നേതൃത്വം ഇന്ന് പറഞ്ഞിരുന്നു.ഇതോടൊപ്പം യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരട് രൂപവും പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് നിയമത്തിന്റെ കരട് പുറത്തുവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago